മാഡ്രിഡ്; വഴിതെറ്റിക്കുന്നുവെന്ന പരാതി മാറ്റി ഹീറോയായി ഗൂഗിൾമാപ്പ്. കൊലയാളികളെ അറസ്റ്റുചെയ്യാൻ സഹായിച്ചിരിക്കുകയാണ്് ഗൂഗിൾ മാപ്പ്, വടക്കൻ സ്‌പെയിനിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഗൂഗിൾ സ്ട്രീറ്റ് വ്യൂ എടുത്ത ചിത്രത്തിലാണ് കൊലപാതകികളെ കണ്ടുപിടിക്കാൻ കഴിയുന്ന വ്യക്തമായ തെളിവ് ലഭിച്ചത്. ജോർജ് ലൂയിസ് പെരസ് എന്ന മുപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരഭാഗം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനെയുമാണ് അറസ്റ്റിലായത്.
ജോർജ് ലൂയിസ് പെരസിനെ കാണാതായെങ്കിലും പോലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. കാണാതായ ആളുടെ കുടുംബാംഗങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതോടെ കുടുംബാംഗങ്ങൾക്ക് സംശയമായി. എന്നാൽ ഒരു തെളിവും അവർക്ക് ലഭിച്ചിരുന്നില്ല.
ഇതിനിടെയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ചിത്രം ലഭിച്ചത്. മൃതദേഹ ഭാഗം പ്രത്യേക രീതിയിൽ കുഴിച്ചിട്ടെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കൊലപാതകത്തിൽ ഇവർക്ക് മാത്രമാണ് പങ്കെന്നാണ് പോലീസ് പറയുന്നത്. പോലീസിനെയും ബന്ധുക്കളെയും വഴിതെറ്റിക്കാനായിരിക്കും ഇവർ മെസേജ് അയച്ചത് എന്നാണ് പോലീസ് പറയുന്നത്.അറസ്റ്റിലായ സ്ത്രീ ലൂയിസിന്റെ മുൻഭാര്യയാണ് എന്നാണ് വിവരം.












Discussion about this post