മുംബൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ വിജയി ആയതിന്റെ സന്തോഷത്തിലാണ് ഡി.ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് തോൽപ്പിച്ചത്. ഇതോടെ രാജ്യത്തിന്റെ അഭിമാനമായി ഗുകേഷ് മാറി. ഇതോടെ ചാമ്പ്യൻഷിപ്പായ തുകയായ 11.45 കോടി രൂപയാണ് 18 കാരന്റെ കൈകളിലെത്തുന്നത്.
ചെസ് വിചാരിക്കുന്നതിനും അപ്പുറം ചെലവേറിയ കായികവിനോദമായതിനാൽ, ഗുകേഷിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനായി നിരവധി വിട്ടുവീഴ്ചകളും സാമ്പത്തികപ്രതിസന്ധിയുമാണ് മാതാപിതാക്കൾ നേരിട്ടത്. സുഹൃത്തുക്കളും ആ സമയം മാതാപിതാക്കളെ സഹായിച്ചു. രക്ഷിതാക്കൾ തനിക്കായി വലിയ ത്യാഗം ചെയ്തെന്നും അവരുടെ ആഗ്രഹങ്ങൾ മാറ്റിവെച്ചെന്നും ഗുകേഷ് വ്യക്തമാക്കി. സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ അവരുടെ സുഹൃത്തുക്കളും സഹപാഠികളുമൊക്കെച്ചേർന്നാണ് തനിക്ക് സഹായം നൽകിയത്. ഇപ്പോൾ ഈ സാമ്പത്തിക സ്ഥിരത കൈവരുമ്പോൾ അവരെയും അവരോടും അവരുടെ സുഹൃത്തുക്കളോടും വലിയ കടപ്പാടുണ്ടെന്നും ഗുകേഷ് പറയുന്നു.
ഗുകേഷിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഇഎൻടി. സർജൻ എന്ന ലാഭകരമായ കരിയർ ഉപേക്ഷിച്ച വ്യക്തിയാണ് പിതാവ് രജനീകാന്ത്. മൈക്രോബയോളജിസ്റ്റായ അമ്മ രത്‌നകുമാരിയായിരുന്നു കുടുംബത്തിന്റെ ഏകവരുമാനം.പണത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ലെന്ന് ഗുകേഷ് പറഞ്ഞു. പണം സ്വയം മെച്ചപ്പെടുത്തുന്നതിനും പൂർണമായ കഴിവിൽ എത്തിച്ചേരുന്നതിനും വേണ്ടി വിനിയോഗിക്കുമെന്ന് ഗുകേഷ് വ്യക്തമാക്കി.
Discussion about this post