ജയ്പൂർ: 40 കാരിയുടെ മൂക്ക് മുറിച്ചെടുത്ത് അനന്തരവനും ബന്ധുക്കളും. രാജസ്ഥാനിലാണ് സംഭവം. ജലോറിലെ സെയ്‌ല സ്വദേശിനിയായ കുക്കി ദേവിക്കാണ് ദാരുണമായ അനുഭവം നേരിടേണ്ടി വന്നക്. ഭൂമി തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മുറിച്ചെടുത്ത മൂക്കുമായി ഇവർ സമീപത്തെ ആശുപത്രിയിലെത്തി ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമ്മവീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.ഇവരുടെ ഗ്രാമത്തിലെ സ്ഥലത്തെ ചൊല്ലി ബന്ധുക്കളുമായി തർക്കത്തിലായിരുന്നു. മരുമകൾക്കും അവരുടെ മകനുമൊപ്പം തർക്കസ്ഥലം സന്ദർശിക്കാനെത്തിയപ്പോൾ അനന്തരവനായ ഓംപ്രകാശും ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. തർക്കത്തിനിടെ ഇയാൾ കത്തി ഉപയോഗിച്ച് കുക്കി ദേവിയുടെ മൂക്ക് മുറിച്ചെടുക്കുകയായിരുന്നു.
Discussion about this post