പണ്ട് കാലത്ത് കോഴി കൂവുന്നത് നോക്കി ആയിരുന്നു ആളുകൾ രാവിലെ ആണെന്ന് മനസിലാക്കിയിരുന്നത്. ഇന്നും ഈ രീതി പിന്തുടരുന്നവർ നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണും. എന്തുകൊണ്ടാണ് രാവിലെ മാത്രം കോഴികൾ ഇങ്ങനെ കൂവുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. രാവിലെ നേരങ്ങളിൽ മാത്രം കോഴികൾ കൂവാൻ ഒരു കാരണം ഉണ്ട്.
കോഴികളിൽ ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട്. സർക്കാഡിയൻ റിഥം എന്നാണ് ഇതിന്റെ പേര്. ഇതിന്റെ പ്രവർത്തനഫലമായിട്ടാണ് കോഴികൾ നേരം പുലരുമ്പോൾ കൂവുന്നത്. കോഴികളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ക്ലോക്ക് ആണ്. പുലർകാലെ പതിയ്ക്കുന്ന സൂര്യ വെളിച്ചം ആണ് ഈ ക്ലോക്കിനെ പ്രവർത്തനക്ഷമം ആക്കുന്നുത്. ഇതിന്റെ ഫലമായി ചില സിഗ്നലുകൾ കോഴികളുടെ തലച്ചോറുകളിലേക്ക് എത്തുന്നു.
കോഴികളുടെ കണ്ണുകൾ സെൻസിറ്റീവ് ആണ്. സൂര്യ വെളിച്ചം പതിയ്ക്കുമ്പോൾ ഇവയുടെ തലച്ചോറിലേക്ക് പ്രത്യേക സിഗ്നലുകൾ എത്തും. ഇതിന്റെ ഫലമായിട്ട് കൂടിയാണ് കൂവുന്നത്. കൂട്ടത്തിലുള്ള മറ്റ് കോഴികളെ ഉണർത്താനും കൂവൽ വിദ്യയാണ് ഇവർ പ്രയോഗിക്കുന്നത്.
സ്വന്തം പ്രദേശം സംരക്ഷിക്കാനായി ഇവ സ്വീകരിക്കുന്ന വഴിയും ഇതാണ്. കൂവിയാണ് ഇവ പിടക്കോഴികളെ ആകർഷിക്കുക.
Discussion about this post