ന്യൂയോർക്ക്: ഭൂമിയ്ക്ക് നേരെ വീണ്ടും പാഞ്ഞടുത്ത് ഛിന്നഗ്രഹം. 2024 എക്‌സ്എൻ1 എന്ന ഛിന്നഗ്രഹം ആണ് ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. ക്രിസ്തുമസ് ദിനത്തിന് തലേന്ന് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപമായി എത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിയ്ക്കുന്നതിനുള്ള സാദ്ധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല.
120 അടി വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിന് ഉള്ളത്. ഇതിന്റെ വലിപ്പമാണ് ഗവേഷകരിൽ ആശങ്കയുളവാക്കുന്നത്. ഈ മാസം 24 ന് രാവിലെ 2.57 ന് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിൽ എത്തും. അടുത്തെത്തുമ്പോൾ ഭൂമിയിൽ നിന്നും 4,48,0000 മൈൽ അകലത്തിൽ ആയിരിക്കും ഈ ഛിന്നഗ്രഹത്തിന്റെ സ്ഥാനം.
മണിക്കൂറിൽ 14,743 മൈൽ ആണ് ഈ ഛിന്നഗ്രഹത്തിന്റെ വേഗത. ഇതിന്റെ അസാമാന്യ വേഗതയും ഗവേഷകരിൽ ആശങ്കയുളവാക്കുന്നുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തിൽ ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കുന്നില്ലെന്നും ഗവേഷകർ അറിയിക്കുന്നു. എന്നാൽ ഇതിന്റെ സഞ്ചാര പാതയിൽ ഉണ്ടാകുന്ന വ്യതിയാനം ദോഷകരമായി ബാധിക്കാം. ഇതിനിലാണ് ഭൂമിയിൽ ഛിന്നഗ്രഹം പതിയ്ക്കാനുള്ള സാദ്ധ്യത ഗവേഷകർ തള്ളിക്കളയാത്തത്.
Discussion about this post