കൊച്ചി: പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലെ ഹെല്‍മെറ്റില്‍ നിന്നുയര്‍ന്ന ബീപ് ശബ്ദം നാട്ടുകാരെ മുഴുവന്‍ പരിഭ്രാന്തിയിലാക്കി എറണാകുളം ഇന്‍ഫോപാര്‍ക്കിനടുത്ത് സ്വകാര്യ ഫ്ളാറ്റിന് സമീപമായിരുന്നു ഈ സംഭവം. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്. ഇവ സ്ഫോടക വസ്തുക്കള്‍ അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ ഹെല്‍മെറ്റില്‍ നിന്ന് ബീപ്പ് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റിനുള്ളില്‍ പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിലാക്കിയ നിലയിലാണ് ഇലക്ട്രാണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്.
എന്നാല്‍ ഹെല്‍മെറ്റും അതിനുള്ളില്‍ നിന്ന് കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണങ്ങളും തന്റേതല്ലെന്ന് വ്യക്തമാക്കി ബൈക്ക് ഉടമയും രംഗത്തെത്തി. ഇതോടെ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജനങ്ങളെ പരിഭ്രാന്തിയിലാക്കാന്‍ വേണ്ടി ആരെങ്കിലും ഒപ്പിച്ചതാകാം ഇതെന്നാണ് പൊലീസിന്റെ സംശയം.
Discussion about this post