ലക്‌നൗ: ആദ്യ രാത്രിയിൽ മണിയറയിൽ എത്തിയ യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടത് ബിയറും കഞ്ചാവും. ഇതിന് പിന്നാലെ വീട്ടുകാർ തമ്മിൽ ആരംഭിച്ച തർക്കം എത്തിയതാകട്ടെ പോലീസ് സ്‌റ്റേഷനിലും. ഉത്തർപ്രദേശിലെ സഹ്‌റൻപൂരിലായിരുന്നു സംഭവം.
പരമ്പരാഗത രീതിയിൽ ആയിരുന്നു യുവതിയും യുവാവും വിവാഹിതരായത്. രാത്രി മണിയറയിൽ എത്തിയ വധു ഭർത്താവിനോട് കഞ്ചാവും ബിയറും ആട്ടിറച്ചിയും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട ഭർത്താവ് ഞെട്ടി. യുവതിയെ ഉപദേശിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ യുവതി നിർബന്ധം പിടിയ്ക്കുകയായിരുന്നു. ഇതോടെ ബിയർ വാങ്ങി നൽകാമെന്ന് യുവാവിന് സമ്മതിയ്‌ക്കേണ്ടിവന്നു. എന്നാൽ യുവതി ഇതുകൊണ്ടൊന്നും തൃപ്തയായില്ല. കഞ്ചാവും ആട്ടിറച്ചിയും കൂടി വേണമെന്ന് നിർബന്ധം പിടിച്ചു. ഇതോടെ യുവാവ് വിവരം ഭർത്താവ് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ വീട്ടുകാർ യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. പിന്നാലെ ഇവർ വീട്ടിൽ എത്തുകയായിരുന്നു.
ഇതോടെ ഇരു കൂട്ടരും പോലീസ് സ്‌റ്റേഷനിൽ എത്തി. പോലീസ് ഇരു വീട്ടുകാരെയും അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വധു ട്രാൻസ് ജെൻഡർ ആണെന്ന തരത്തിലുള്ള ആരോപണം യുവാവിന്റെ വീട്ടുകാർ ഉയർത്തി. ഇതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു. കുറച്ച് നേരം തർക്കിച്ച ശേഷം വീട്ടിൽ പോയി ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് ഇരു കൂട്ടരും മടങ്ങുകയായിരുന്നു.
Discussion about this post