ഭക്ഷണശീലവും തലച്ചോറിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. തലച്ചോറിന്റെ വൈജ്ഞാനിക നാശത്തിന് വഴി തെളിക്കുന്ന അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ ഭക്ഷണ ശീലം കൊണ്ട് പ്രതിരോധിക്കാമെന്നും ശാസ്ത്രം തെളിയിച്ചിരിക്കുന്നു.
പച്ചക്കറികളാല്‍ സമ്പുഷ്ടമായ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം, ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍, മിതമായ വൈന്‍ ഉപഭോഗം എന്നിവ വൈജ്ഞാനിക തകര്‍ച്ച വൈകിപ്പിക്കുന്നു. അതുപോലെ തന്നെ ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഉപഭോഗം, വിശേഷിച്ചും മധ്യവയസ്സില്‍, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നുണ്ട്.
നേരിയ വൈജ്ഞാനിക വൈകല്യമുള്ള പ്രായമായ സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തില്‍ മൂന്ന് മാസത്തേക്ക് ചീസ് തുടര്‍ച്ചയായി കഴിക്കുന്നത്, മസ്തിഷ്‌കത്തില്‍ നിന്നുള്ള ന്യൂറോട്രോഫിക് ഫാക്ടര്‍ (BDNF) എന്ന പ്രോട്ടീനിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചുവെന്ന് തെളിയിച്ചു.
ചീസ് കാത്സ്യത്തിന്റെ മികച്ച സ്രോതസാണ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍ ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. പ്രോട്ടീന്‍ സമ്പന്നമായ ചീസ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ഗുണം ചെയ്യും.
ചീസില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി12-ന്റെ അഭാവമുള്ളവര്‍ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രോബയോട്ടിക് ഗുണങ്ങളുള്ളതിനാല്‍ ഇത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. സിങ്ക് അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാനും ഇത് നല്ലതാണ്.
Discussion about this post