മുംബൈ : ‘മുഖ്യമന്ത്രി മജ്ഹി ലഡ്‌കി ബഹിൻ യോജന’യ്ക്ക് 1,400 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്രയിലെ മഹായുതി സർക്കാർ. 21 വയസ്സു മുതൽ 65 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. 2024 ജൂണിലാണ് മഹായുതി സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്.
2.5 ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള 2.5 കോടിയിലധികം സ്ത്രീകൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതിയിലൂടെ പ്രതിമാസ സഹായമായി 1,500 രൂപ ലഭിക്കുക. കഴിഞ്ഞ ബജറ്റിൽ മഹാരാഷ്ട്ര സർക്കാർ ‘ലഡ്‌കി ബഹിൻ യോജന’യ്‌ക്കായി 46,000 കോടി രൂപ വകയിരുത്തിയിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളവയാണ് ‘ലഡ്‌കി ബഹിൻ യോജന’ പോലുള്ള പദ്ധതികൾ. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്ന സംസ്ഥാന സർക്കാരിൻ്റെ മുഖ്യമന്ത്രി ബലിരാജ പദ്ധതിക്ക് 3050 കോടി രൂപ അനുവദിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളും മഹാരാഷ്ട്ര സർക്കാർ ഇന്ന് ചേർന്ന നിയമസഭായോഗത്തിൽ എടുത്തിട്ടുണ്ട്.
Discussion about this post