ഇന്ന് ഡിസംബർ 21 . ലോക സാരി ദിനം. സാരിയുടെ മൂല്യവും അതിന്റെ സാമൂഹിക സാമ്പത്തിക നേട്ടങ്ങളും മനസ്സിലാക്കിയ ഒരു കൂട്ടം ഇന്ത്യൻ വനിതകളാണ് ലോക സാരി ദിനം ആഘോഷിക്കാനുള്ള ആശയം പങ്കുവച്ചത്.
2021 മുതലാണ് സാരി ദിനം ഡിസംബർ 21 ന് ആഘോഷിച്ച് വരുന്നത്. സാരികൾ ധരിക്കുന്നതിന് മാത്രമല്ല , പുതിയ ഡിസൈൻ പരീക്ഷിക്കുന്നതിനും പ്രേത്സാഹിക്കുന്നതിനും ആണ് ദിനം ആഘോഷിക്കുന്നത്. ഫാഷൻ പ്രേമികളായ സിന്ദൂര കവിറ്റി, നിസ്റ്റുവൽ ഹെബാർ തുടങ്ങിയവരുടെ പ്രയത്നഫലമായാണ് ലോക സാരി ദിനം ആചരിക്കപ്പെടാൻ തുടങ്ങിയത്.
സാരിയുടെ ഭംഗി ആഘോഷിക്കാനുള്ള ദിവസം എന്നതിലുപരി കൈത്തറി മേഖലയുടെ സംരക്ഷണവും കൈത്തറിക്ക് ലോകമെമ്പാടും പ്രചാരണവും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ , ഈ ദിനം ആഗോള തലത്തിൽ ആഘോഷിക്കപ്പെടുന്നു. ആളുകളോട് സാരി ധരിക്കാൻ അഭ്യർത്ഥിക്കുന്നു.
Discussion about this post