ചണ്ഡീഗഡ് : ആറുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു മൃതദേഹവും കൂടി കണ്ടത്തി. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ മരണം രണ്ടായി ഉയർന്നു.
നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ കണ്ടെത്താൻ ഫയർഫോഴ്‌സിൻറെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച വൈകീട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിലാണ് സംഭവം.
കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ട് എന്നുള്ളത് വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടം തകർന്ന് വീഴുമ്പോൾ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. തകർന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവർത്തിച്ചിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.
Discussion about this post