മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഏറെ ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം. മുടി പെട്ടെന്ന് നീളം വയ്ക്കാനും മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. എന്നാൽ മുടിയ്ക്ക് മാത്രമല്ല, മുഖത്തിനും കഞ്ഞിവെള്ളം ഒരു സൂപ്പർ മരുന്നാണ്. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ കഞ്ഞിവെള്ളം ഏറെ നല്ലതാണ്.
ഇന്ന് കാലത്ത് മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാനും യവ്വനം നിലനിർത്താനുമൊക്കെ ഫേസ് സെറം ആണ് ഉപയോഗിക്കാറുള്ളത്. നയാസിനമൈഡിന്റെയും കോജിക് ആസിഡുകളുടെയും സെറങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയെക്കാൾ ഫലം നൽകാൻ കഞ്ഞിവെള്ളം കൊണ്ടുള്ള സെറത്തിന് കഴിയും.
ആദ്യം ഒരു കപ്പിൽ കഞ്ഞിവെള്ളം എടുക്കുക. ഇതിലേയ്ക്ക് അൽപ്പം കറ്റാർ വാഴ ചേർക്കാം. ശേഷം കൈ കൊണ്ട് നന്നായി ഞെരടി കറ്റാർ വാഴയുടെ നീര് കഞ്ഞിവെള്ളത്തിൽ നന്നായി യോജിപ്പിക്കാം. ശേഷം ഇതിലേക്ക് അൽപ്പം ഗ്ലിസറിൻ ചേർക്കാം. ഇതും നന്നായി യോജിപ്പിക്കാം. അൽപ്പ നേരം ഇത് അങ്ങനെ വയ്ക്കുക. ഇതിന് ശേഷം ഒരു അരിപ്പ കൊണ്ട് ഈ മിശ്രിതം അരിച്ചെടുക്കാം. നമ്മുടെ സെറം തയ്യാറായി.
നേരത്തെ വാങ്ങിച്ച സെറത്തിന്റെ കുപ്പിയിൽ ഈ മിശ്രിതം ഒഴിച്ച് വയ്ക്കാം. എല്ലാ ദിവസവും രാത്രി ഉരങ്ങുന്നതിന് മുൻപായി ഈ സെറം പുരട്ടുക. ഇത് പതിവായാൽ തിളക്കമാർന്ന മുഖം ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം.
Discussion about this post