മുംബൈ: അസമിൽ ശൈശവ വിവാഹത്തിനെതിരായി കഴിഞ്ഞദിവസം എടുത്ത നടപടികളിൽ സംസ്ഥാനത്ത് 416 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.ശൈശവ വിവാഹത്തിനെതിരായ മൂന്നാംഘട്ട നടപടി ഡിസംബർ 21-22 രാത്രിയിൽ ആരംഭിച്ചതായി ഹിമന്ത ശർമ്മ കൂട്ടിച്ചേർത്തു. 335 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശൈശവ വിവാഹത്തിനെതിരായ പോരാട്ടം അസം തുടരുന്നു. ഡിസംബർ 21-22 രാത്രി ആരംഭിച്ച മൂന്നാം ഘട്ട ഓപ്പറേഷനുകളിൽ 416 അറസ്റ്റുകൾ രേഖപ്പെടുത്തുകയും 335 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഞങ്ങൾ ധീരമായ നടപടികൾ തുടരും. ഈ സാമൂഹിക തിന്മ അവസാനിപ്പിക്കുക,” മുഖ്യമന്ത്രി എക്സിൽ കുറിച്ചു.2023 ഫെബ്രുവരിയിലും ഒക്ടോബറിലുമായി രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ അസം സർക്കാർ ഒരു നീക്കം ആരംഭിച്ചിരുന്നു.ഫെബ്രുവരിയിലെ ആദ്യഘട്ടത്തിൽ 3,483 പേരെ അറസ്റ്റ് ചെയ്യുകയും 4,515 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തപ്പോൾ ഒക്ടോബറിൽ രണ്ടാം ഘട്ടത്തിൽ 915 പേരെ അറസ്റ്റ് ചെയ്യുകയും 710 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
താൻ ഉള്ളത് വരെ സംസ്ഥാനത്ത് ശൈശവ വിവാഹം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുസ്ലീം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജീവിതം കൊണ്ട് കളിക്കാൻ ആരെയും അനുവദിക്കില്ല. 2026 ന് മുമ്പ് ഞാൻ ഇത് നിർത്തുമെന്ന് ഞാൻ രാഷ്ട്രീയമായി വെല്ലുവിളിക്കുന്നു. 68 വയസ്സുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും വിവാഹം കഴിക്കുന്നതിന് പാർട്ടി അനുകൂലമായി നിൽക്കുന്നതിൽ കോൺഗ്രസിന് നാണമില്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
Discussion about this post