മുംബൈ; സിനിമാ ജീവിതത്തിനിടെ തനിക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് താരം വരുൺ ധവാൻ. രൺവീർ അലാബാദിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പ്രമുഖനായ ഒരാളുടെ ഭാര്യയിൽ നിന്ന് തനിക്ക് സ്റ്റോക്കിങ് നേരിടേണ്ടി വന്നുവെന്ന് താരം വെളിപ്പെടുത്തി.
‘ആ സ്ത്രീ ശക്തനായ ഒരാളുടെ ഭാര്യയായിരുന്നു. അവർ ആരാണെന്ന്? എനിക്ക് വെളിപ്പെടുത്താനാകില്ല. പക്ഷെ ശക്തമായ ഒരാളുടെ ഭാര്യയാണെന്ന് മാത്രം പറയാം. ആരോ എന്റെ പേരിൽ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. അവർക്ക് എന്റെ കുടുംബത്തെ കുറിച്ച് എല്ലാം അറിയാമായിരുന്നു. ഞാൻ അവർക്കായി എന്റെ കുടുംബത്തെ പോലും ഉപേക്ഷിക്കുമെന്നായിരുന്നു അവർ കരുതിയിരുന്നത്. ഒരു ദിവസം ഒരാളുമായി അവർ എന്റെ വീട്ടിലേക്ക് കയറിവന്നു. ഞാൻ പോലീസിനെ വിളിച്ചു. വനിതാ പോലീസൊക്കെ എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചതെന്ന് താരം പറയുന്നു.
പൊതുവിടത്തിൽ തനിക്കുണ്ടായ ദുരനുഭവങ്ങളും താരം പറയുന്നുണ്ട്. ഒരിക്കൽ ഒരു സ്ത്രീ ആരാധകൻ തന്നെ ബലമായി ചുംബിച്ചപ്പോൾ, തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുമ്പ് പൊതുസ്ഥലങ്ങളിൽ ആളുകൾ തന്റെ പിന്നിൽ നുള്ളിയിട്ടുണ്ടെന്നും വരുൺ കൂട്ടിച്ചേർത്തു. ഒരു പുരുഷനായ തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്ത്രീകൾ എന്തൊക്കെ നേരിടുന്നുണ്ടാകാമെന്ന് വരുൺ ധവാൻ പറഞ്ഞു.
#Varun Dhawan #reveals # scary experience
Discussion about this post