ബറേലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്ക് കോടതി നടപടി. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയോട് ജനുവരി ഏഴിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുകയാണ് ബറേലി കോടതി.
ജില്ലാ, സെഷൻസ് ജഡ്ജി സുധീർ കുമാറാണ് ശനിയാഴ്ച രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. അഖിലേന്ത്യാ ഹിന്ദു മഹാസംഘ് സംഘടനയുടെ മണ്ഡൽ പ്രസിഡൻ്റ് പങ്കജ് പതക് സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടാണ് സമൻസ്. ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റിൽ പഥക് എംഎൽഎ-എംപി കോടതി/സിജെഎം കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ ഓഗസ്റ്റ് 27ന് അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്ന് പതക് സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി സമർപ്പിച്ചതാണ് നിലവിലെ സമൻസിലേക്ക് നയിച്ചത്.
പഥക്കിനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് വീരേന്ദ്ര പാൽ ഗുപ്ത ഹാജരായി.
” ജനസംഖ്യയിൽ ദുർബല വിഭാഗങ്ങളുടെ ശതമാനം കൂടുതലാണെങ്കിലും അവരുടെ കൈവശം ഉള്ള സ്വത്തിൻ്റെ ശതമാനം വളരെ കുറവാണെന്നും ഇത് നിലനിൽക്കുകയാണെങ്കിൽ ദുർബല വിഭാഗം കൂടുതൽ സ്വത്ത് ആവശ്യപ്പെട്ടേക്കുമെന്നാണ്.
“രാഷ്ട്രീയ നേട്ടത്തിനായി വർഗ്ഗ വിദ്വേഷം സൃഷ്ടിക്കുക” എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രസ്താവനകളിലൂടെ ദുർബല വിഭാഗങ്ങളെ പ്രകോപിപ്പിക്കാനാണ് ഗാന്ധി ശ്രമിച്ചതെന്ന് ഗുപ്ത ആരോപിച്ചു.
കോൺഗ്രസിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വിതയ്ക്കാൻ ഗാന്ധി ബോധപൂർവം ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post