ന്യൂഡൽഹി: ഇന്ത്യൻ യാത്രക്കാർക്കിടയിൽ ആഡംബര യാത്രകളോടുള്ള പ്രിയമേറുന്നതായി റിമപ്പാർട്ട്. മുമ്പെങ്ങു ഇല്ലാത്ത വിധം ഇപ്പോൾ ബജറ്റ് യാത്രകളിൽ നിന്നും വ്യത്യസ്തമായി ബിസിനസ് ക്ലാസ് യാത്രകൾക്കാണ് ഇന്ത്യയിലുള്ളവർ മുൻഗണന നലകുന്നത്. പണം കുറച്ച് കൂടുതൽ ചിലവഴിക്കേണ്ടി വന്നാലും വളരെ കംഫർട്ടബിളായി യാത്ര ചെയ്യാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.
ഇന്ത്യൻ യാത്രക്കാർക്കിടയിൽ ആഡംബര യാത്രകൾ ഇനി ഒരിക്കലും അപൂർവമായ സംഭവമല്ല. സമീപകാല കണക്കുകളും വിവിധ ട്രാവൽ ഏജൻസികളും വർഷാവസാന കണക്കുകളും വിശകലനം ചെയ്തു നോക്കുമ്പോൾ, ഇന്ത്യൻ യാത്രക്കാർ അവരുടെ യാത്രകളെ സമീപിക്കുന്ന രീതിയിൽ സമഏപകാലത്ത് വലിയ മാറ്റം ഉണ്ടായതായി മനസിലാക്കാം.
ഓൺലൈൻ ട്രാവൽ ഏജൻസിയായ സ്‌കൈസ്‌കാനറിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 37 ശതമാനം യാത്രക്കാരും കഴിഞ്ഞ വർഷം, ഫൈ്‌ളറ്റ് യാത്രകൾ ബിസിനസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുള്ളവരാണ്. കൂടാതെ, 44% ആളുകളും തങ്ങളുടെ ആഡംബര യാത്ര ഉറപ്പിക്കാനായി എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശം നേടാൻ നോക്കിയവരാണ്. മേക്ക് മൈ ട്രിപ്പ് നൽകുന്ന കണക്കുകളും യാത്രകളിൽ വന്നിട്ടുള്ള ഈ ഷിഫ്റ്റ് വ്യക്തമാക്കുന്നതാണ്. ബിസിനസ് ക്ലാസ് യാത്രകളിൽ 50% വർദ്ധനവ് മേക്ക് മൈ ട്രിപ്പ് നൽകുന്ന കണക്ക് സൂചിപ്പിക്കുന്നു. അതേസമയം, ആഭ്യന്തര യാത്രകളിൽ 27 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.
10,000 രൂപയ്ക്ക് മുകളിലുള്ള ആഭ്യന്തര ഹോട്ടൽ ബുക്കിംഗുകളിൽ ഇന്ത്യയിൽ മുൻ വർഷം 20 ശതമാനമാണെങ്കിൽ, 2024ൽ 22% ആയി ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര ഹോട്ടൽ ബുക്കിംഗിൽ ഇത് ഏകദേശം ഇരട്ടിയായിട്ടുണ്ട്.
ഇക്കാലത്ത് യാത്രക്കാർ പരമ്പരാഗത ശൈലിയിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങളാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ യാത്രക്കാരുടെ മുൻഗണനയിൽ വന്നിട്ടുള്ള മാറ്റമാണ് ഈ കുതിച്ചുചാട്ടം വ്യക്തമാക്കുന്നത്. പണത്തിനേക്കാൾ ഉപരി, നവ്യമായ അനുഭവങ്ങൾക്കും സന്തോഷത്തിനും കംഫർട്ടിനുമാണ് ഇന്ത്യക്കാർ മുൻഗണന നൽകുന്നത്. വളർന്നുവരുന്ന സാമ്പത്തിക അഭിവൃദി, ആഗോളമായ ജീവിതശൈലിയിലേക്കുള്ള എക്‌സ്‌പോഷർ, സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നി ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിന് കാരണമാകുന്നുണ്ട്.
Discussion about this post