തിരുവനന്തപുരം: മനോരമ ഓൺലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്. ‘മനുഷ്യത്വം മരിച്ച സംഘപരിവാർകാരിലെ ഒടുവിലത്തെ ഉദാഹരണമാണ് സുരേഷ് ഗോപി’ ഷാജി കൈലാസ് സുരേഷ് ഗോപിയെ വിമർശിച്ചോ’ എന്ന തരത്തിലുള്ള ഫാക്റ്റ് ചെക്ക് മനോരമയുടെ ഓൺലൈൻ സൈറ്റിൽ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് ഷാജി കൈലാസിന്റെ വിമർശനം.
സുരേഷ് ഗോപിയെ കുറിച്ച് താൻ പറഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ഷാജി കൈലാസ് പറയുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരായാലും ദൈവത്തെ ഓർത്ത് ഇത് നിർത്തണം. തന്റെ രാഷ്ടീയം വേറെ അദ്ദേഹത്തിന്റെ വേറെ. പക്ഷേ, തങ്ങളുടെ സഹോദര ബന്ധം ദൃഢമാണ്. ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല തങ്ങളുടെ ബന്ധമെന്നും അദ്ദേഹം കഫേസ്ബുക്കിൽ കുറിച്ചു.
സംഘപരിവാറിനൊപ്പം ചേർന്ന സൂരേഷ് ഗോപിക്ക് മനുഷ്യത്വം മരവിച്ചു എന്ന തരത്തിലുള്ള പരാമർശം ഷാജി കൈലാസ് നടത്തിയെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ, ഈ പ്രചാരണങ്ങളെ കീറിമുറിക്കുന്ന തരത്തിൽ ഫാക്റ്റ് ചെക്ക് എന്ന പേരിൽ ആണ് മനോരമ ഓൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിനെതിരെയാണ് ഷാജി കൈലാസ് രംഗത്തെത്തിയത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവർക്കതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരായാലും ഇതിങ്ങനെ എഴുതി കൊണ്ടിരിക്കരുത്..ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരായാലും ദൈവത്തെ ഓർത്ത് ഇത് നിർത്തണം…അറിയാത്ത കാര്യങ്ങൾ ഇങ്ങനെ എഴുതി കൊണ്ടിരിക്കുന്നത് ഒരാളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്…എന്നെയാണ് ഈ എഴുത്ത് വഴി ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ അല്ല. ….
എന്റെ രാഷ്ടീയം വേറെ അദ്ദേഹത്തിന്റെ വേറെ. ..പക്ഷേ സഹോദര ബന്ധം ദൃഢമാണ്. …ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങടെ ബന്ധം. ..
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഉടൻ തന്നെ സൈബർ സെല്ലിൽ നേരിട്ട് പരാതി കൊടുക്കും…
Discussion about this post