ന്യൂയോർക്ക്: ഭൂമി ഉരുണ്ടതാണെന്നത് എത്രയോ വർഷങ്ങൾക്ക് മുമ്പേ തന്നെ തെളിഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ, ഭുമിയുടെ ഗോളാകൃതിയെ ചോദ്യം ചെയ്ത ഒരു യൂട്യൂബർ 31 ലക്ഷം രൂപയാണ് ഇത് തെളിയിക്കാനായി ചിലവിട്ടത്. ഭൂമിയുടേത് ഗോളാകൃതിയല്ല, പരന്നതാണ് എന്ന് തെളിയിക്കാനായാണ് ഇയാൾ ലക്ഷങ്ങൾ ചിലവാക്കിയത്. എന്തായാലും ഒടുവിൽ ഇയാൾക്ക് തോൽവി സമ്മതിക്കേണ്ടതായും വന്നു.
ജെറാൻ കാമ്പനെല്ല എന്ന യൂട്യൂബറാണ് ഈ സാഹസത്തിനൊരുങ്ങിയത്. ആദ്യകാലത്ത് ഭൂമിയെ കുറിച്ചുണ്ടായിരുന്ന ഫ്‌ളാറ്റ് എർത്ത് തിയറികളിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ജെറാൻ, തന്റെ അവകാശവാദങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നതിനായി അന്‌റാർട്ടിക്കയിലേക്ക് 37,000 ഡോളർ(31.4 ലക്ഷം) രൂപ ചിലവേറിയ പര്യവേഷണം ആരംഭിച്ചു. പരന്ന ഭൂമിയുടെ അറ്റം നിർമിക്കുന്ന അന്റാർട്ടിക്ക ഒരു ഐസ് ഭിത്തിയാണെന്നും ഭൂമിയുടെ ഭ്രമണം മൂലം ഉണ്ടാകുന്ന 24 മണിക്കൂർ സൂര്യന്റെ പ്രതിഭാസം തെറ്റാണെന്നും തെളിയിക്കുകയായിരുന്നു യൂട്യൂബറുടെ ലക്ഷ്യം.
അന്റാർട്ടിക്കയിലെ സൂര്യൻ മറ്റുള്ള സ്ഥലങ്ങളിൽ ഉള്ളതുപോലെയല്ല, ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാതെ നിശ്ചലമായി തുടരുകയാണെന്നും ആയിരുന്നു ജെറാന്റെ വിശ്വാസം. എന്നാൽ, ഭൂമിയുടെ തെക്കേ അറ്റത്തെ ഭൂഗണ്ഡത്തിലേക്കുള്ള ജെറാന്റെ ഈ യാത്ര അദ്ദേഹത്തിന്റെ എല്ലാ ബോധ്യങ്ങളെയും തകർക്കുന്നതായിരുന്നു.
‘ചിലപ്പോൾ നിങ്ങൾക്ക് ജീവിതത്തിൽ തെറ്റുപറ്റും. 24 മണിക്കൂർ എന്ന പ്രതിഭാസം ഇല്ലെന്ന് ഞാൻ കരുയി. എനിക്കത് ഭയങ്കര ഉറപ്പായിരുന്നു. എന്നാൽ, എന്റെ വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് എനിക്ക് മനസിലായി’- യാത്രക്ക് ശേഷം ജെറാൻ വീഡിയോയിൽ പറഞ്ഞു.
Discussion about this post