കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 17 മത്സത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന . അറസ്റ്റിലായവർക്കൊപ്പം രണ്ട് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു.
രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയിലുള്ള കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ശ്രീലങ്കൻ നാവികസേന ബോട്ട് വളയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിനായി തലൈമന്നാർ നാവികസേന ക്യാമ്പിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷം ഇവരെ തുടർനടപടികൾക്കായി മാന്നാർ ഫിഷറീസ് വകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ഏഴ് വർഷത്തിനിടെ ശ്രീലങ്കൻ നാവികസേന ഏറ്റവും കൂടുതൽ തമിഴ്നാട് മത്സ്യത്തൊഴിലാളികളെ പിടികൂടിയത് 2024ലാണ് . ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നതിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി.
Discussion about this post