മലപ്പുറം; അഴിഞ്ഞിലത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് 510 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലാകുന്നത്. കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിനിമാ നടിമാർക്ക് നൽകാനായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് യുവാവ് പറയുന്നു.
ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ എംഡിഎംഎ കൈപ്പറ്റാൻ രണ്ടു സിനിമാ നടിമാർ എറണാകുളത്തുനിന്ന് എത്തുമെന്നും അതവർക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി നൽകിയ മൊഴി. എന്നാൽ ആരാണ് വരുന്നതെന്നോ നടിമാർ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് നിഗമനം.
ഒമാനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിർ ആണ് ഷബീബിന്റെ നിർദേശപ്രകാരം എംഡിഎംഎ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനിൽനിന്നു പാൽപ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയത്.
Discussion about this post