ട്രെന്റുകൾക്ക് പേരുകേട്ട സ്ഥലമാണ് ചൈന. ചൈനയിൽ പിന്തുടരുന്ന ട്രെൻഡുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ലോകം മുഴുവൻ ചർച്ചയായിരിക്കുകയാണ് ചൈനയിലെ പുതിയ ട്രെൻഡ്.
വ്യാജ ഗർഭധാരണം ആണ് ചൈനയിൽ പുതിയ ട്രെൻഡ് തുടങ്ങിവച്ചിരിക്കുന്നത്. പ്രായം കുറഞ്ഞ അവിവാഹിതരായ പെൺകുട്ടികൾ ആണ് ഈ ട്രെൻഡ് പിന്തുടരുന്നത്. ഗർഭിണികളുടേത് പോലെ വയർ വച്ച് ചിത്രങ്ങളെടുക്കുകയും ഇത് സൂക്ഷിക്കുകയുമാണ് പെൺകുട്ടികൾ ചെയ്യുന്നത്. ചിലർ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
തേസമയം, പരമ്പരാഗത വിശ്വാസങ്ങൾക്ക് വിരുദ്ധമായ ഈ ട്രെൻഡ് ചൈനയിൽ ജനന വിവാഹ നിരക്കുകളെ പോലും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിശകലനം.
എന്നാൽ, ഇത്തരത്തിൽ മെറ്റേണിറ്റി ഷൂട്ടുകൾ നടത്തുന്നതിന് പെൺകുട്ടികൾ ചില കാരണങ്ങളും ഉയർത്തഒന്നുണ്ട്. ഒരു സ്ത്രീ യഥാർത്ഥത്തിൽ ഗർഭം ധരിക്കുമ്പോൾ, ശരീരത്തിലും മുഖത്തും പലതരത്തിലുള്ള മാറ്റങ്ങളുണ്ടാകുന്നു. ശരീരഭാരം കൂടുകയും മുഖത്തിന്റെ വണ്ണം കൂടുകയും ചെയ്യുന്നു. പൊതുവെയുള്ള സൗന്ദര്യത്തിന് കുറവ് സംഭവിക്കുന്നതായി പെൺകുട്ടികൾ കരുതുന്നു. അതിനാൽ, തന്നെ ആ സമയത്ത് മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തിയാലും കാണാൻ വലിയ ഭംഗിയുണ്ടാവില്ലെന്നും ഇവർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് യൗവനത്തിൽ തന്നെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്താൻ ഇവർ തീരുമാനിക്കുന്നത്. യൗവന സമയത്ത് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയാൽ, കൂടുതൽ മനോഹരമായിരിക്കും എന്നാണ് ഇവർ പറയുന്നത്.
എന്നാൽ, ഈ ട്രെൻഡിനെ കുറിച്ച് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരം ട്രെൻഡുകൾ സൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെ മോശമായി ബാധിക്കുമെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ഗർഭിണികൾക്ക് അവരുടെ രൂപത്തെ കുറിച്ച് അപകർഷതാ ബോധം ഉണ്ടാവാൻ ഇത് കാരണമാകും. ശർഭിണികൾ മെലിഞ്ഞിരിക്കുന്നതാണ് ഭംഗി എന്ന് പോലും ചിന്തിക്കാൻ ഇതെല്ലാം കാരണമാകുന്നു. ഗർഭധാരണം വേണ്ടെന്ന ചിന്തയിലേക്ക് പോലും ഇത് എത്തിക്കുന്നുവെന്നും വിമർശനം ഉയരുന്നു.
Discussion about this post