ജയ്പൂർ: രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 700 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ 20 മണിക്കൂറായി കുട്ടി കുടുങ്ങിക്കിടക്കുന്നു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരുടെ സംഘങ്ങൾ സ്ഥലത്തുണ്ട്.
തിങ്കളാഴ്ചയാണ് ചേതന എന്ന മൂന്ന് വയസുകാരി കുഴൽക്കിണറ്റിൽ വീണത്. പിതാവിന്റെ ഫാമിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. 150 അടിയോളം താഴ്ച്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. പൈപ്പ് വഴി കുട്ടിക്ക് ഓക്‌സിജൻ എത്തിക്കുകയും കിണറിലേക്ക് ഇറക്കിയ ക്യാമറയിലൂടെ കുഞ്ഞിനെ നിരീക്ഷിക്കുന്നുമുണ്ട്.
സമീപത്ത് കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ചുറ്റുമുള്ള മണ്ണിന്റെ ഇർപ്പം ഇതിന് തടസമായി. കയറും ഉപകരണങ്ങളും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.
Discussion about this post