ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ സൈനികർക്ക് വീരമൃത്യു. അഞ്ച് സൈനികരാണ് വീരമൃത്യുവരിച്ചത്. സാരമായി പരിക്കേറ്റ മറ്റ് സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്.
പൂഞ്ച് ജില്ലയിലെ മെൻധർ മേഖലയിൽ ആയിരുന്നു സംഭവം. യഥാർത്ഥ നിയന്ത്രണ രേഖ്‌യ്ക്ക് സമീപത്തെ കൊക്കയിലേക്ക് ആണ് സൈനിക വാഹനം മറിഞ്ഞത്. പട്രോളിംഗിനായി ട്രക്കിൽ പോകുകയായിരുന്നു സൈനികർ. ഇതിനിടെ നിയന്ത്രണം തെറ്റി വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. 25 ഓളം പേർ ട്രക്കിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. സൈനികരും നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post