ഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും . വാജ്‌പേയിയുടെ സ്മൃതിമണ്ഡപമായ സദൈവ് അടൽ സന്ദർശിച്ചാണ് നേതാക്കൾ അദ്ദേഹത്തിന് ആദരമർപ്പിച്ചത്.
വാജ്‌പേയുടെ വളർത്തുമകൾ നമിത കൗൾ ഭട്ടാചാര്യയും കൊച്ചുമകൾ നിഹാരികയും അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന്റെ ശില്പിയായിരുന്നു അദ്ദേഹം. വാജ്പേയിയുടെ രാഷ്ട്രീയ യാത്ര, അദ്ദേഹത്തിന്റെ പരിവർത്തനാത്മക നേതൃത്വം, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ മായാത്ത സംഭാവനകളാണ് എന്ന് മോദി പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ശക്തവും സമൃദ്ധവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദൗത്യവും ഒരു ദൃഢനിശ്ചയത്തിന് കരുത്ത് നൽകുന്നത് തുടരും. ഇന്ത്യയെ വികസിപ്പിച്ചെടുത്തു,”എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനും, വാഗ്മിയുമായിരുന്ന അടൽ ബിഹാരി വാജ്പേയ്. 1998 മുതൽ 2004 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയിയുടെ ജന്മദിനം രാജ്യമൊട്ടാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്.
Discussion about this post