പാറ്റകളെയും പല്ലികളെയും പോലെ തന്നെ നമ്മുടെ വീട്ടിലെ ശല്യക്കാരാണ് വേട്ടാളൻമാർ. വേട്ടാവളിയൻ എന്നും കടന്നൽ എന്നെല്ലാം ഇതിനെ പറയാറുണ്ട്. യഥാർത്ഥത്തിൽ കടന്നലിന്റെ വിഭാഗത്തിൽപ്പെട്ട പ്രാണിയാണ് വേട്ടാളൻ. അതുകൊണ്ട് തന്നെ ഇതിന്റെ കുത്തേറ്റാൽ കടന്നൽ കുത്തിന് സമാനമായ തരത്തിലുള്ള വേദനയും നീറ്റലുമാണ് അനുഭവപ്പെടാറുള്ളത്. ഒരിക്കലും എങ്കിലും ഇതിന്റെ കുത്തേൽക്കാത്തവർ ഉണ്ടാകില്ല എന്നതാണ് മറ്റൊരു വസ്തുത.
വീടിന്റെ ജനലുകൾ വാതിലുകൾ ചുവരുകളിൽ എന്നിവിടങ്ങളിലെല്ലാം ആണ് വേട്ടാളന്മാർ കൂട് കൂട്ടുക. മണ്ണും ഉമിനീരും കൊണ്ടാണ് കൂടുകളുടെ നിർമ്മാണം. പിന്നീട് ഇതിൽ മുട്ടയിട്ട് പെരുകും. ഇവയെ തുരത്താനായി കൂട് നശിപ്പിക്കുന്നവർ ഉണ്ട്. എന്നാൽ പഴയ സ്ഥാനത്ത് തന്നെ ദിവസങ്ങൾക്കുള്ളിൽ കൂട് സ്ഥാപിക്കാൻ ഇവയ്ക്ക് കഴിയും.
വേട്ടാവളനെ വീട്ടിൽ നിന്നും തുരത്താൻ തീ കത്തിച്ച് കൂടിന് സമീപം വയ്ക്കുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യാറുള്ളത്. എന്നാൽ ഇത് ഏറെ അപകടകരമാണ്. കൂട്ടിൽ നിന്നും പറന്നുവരുന്ന ഇവ നമ്മെ ആക്രമിക്കാനുള്ള സാദ്ധ്യത വളരെ കൂടുതൽ ആണ്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് വേണം ഇവയെ കൈകാര്യം ചെയ്യാൻ.
ഇതിനായി ആദ്യം വേണ്ടത് അൽപ്പം റോസ്‌മേരി ആണ്. റോസ്‌മേരി ഇല്ലെങ്കിൽ റോസ് മേരി ഓയിൽ ചേർക്കാം. നാല് മുതൽ 10 തുള്ളിവരെ ഓയിൽ ഇതിനായി എടുക്കാം. ഇതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി സോപ്പ് ഇട്ടുകൊടുക്കാം. ശേഷം ഇത് വേട്ടാളന്റെ കൂടിന് മുകളിലായി തേച്ച് കൊടുക്കാം. രൂക്ഷഗന്ധമാണ് ഇതിനുള്ളത്. ഇത് സഹിക്കാൻ കഴിയാതെ വേട്ടാളൻ പോകുന്നതാണ്. റോസ് മേരിയ്ക്ക് പകരം ഗ്രാമ്പൂ, പുതീന എന്നിവയും സോപ്പും ചേർത്ത് ഉപയോഗിക്കാം.
Discussion about this post