ഭൂമിയിലെ സ്വർഗം എവിടെയാണ്? ഈ ചോദ്യം വരുമ്പോഴേ ഉത്തരങ്ങൾ പലത് വരും. ഓരോരുത്തരുടെയും കാഴ്ചപ്പാടും ഇഷ്ടങ്ങളും അനുസരിച്ചാവും സ്വർഗമെവിടെ നരകമെവിടെ എന്ന് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ വർണക്കാഴ്ചകളും അത്ഭുതങ്ങും കൊണ്ട് ഭൂമിയെ സ്വർഗമാക്കുന്ന അനേകം ഇടങ്ങൾ നമ്മളെ മാടിവിളിക്കുന്നുണ്ട്. അതിലൊന്നാണ് ഗ്രിംസി. യൂറേപ്യൻ ട്വീപാണിത്. എന്താണിതിന്റെ പ്രത്യേകത എന്നല്ലേ? വെറും ഇരുപത് പേർ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്. എന്നാൽ ഇവിടുത്തെ പക്ഷികളുടെ എണ്ണമാവട്ടെ ഒരു മില്യണിലധികവും.
ആർട്ടിക് സർക്കളിനപ്പുറത്ത് ഐസ്ലാൻഡിക് ദ്വീപിന്റെ വടക്കൻ തീരത്ത് നിന്ന് 40 കിലോമീറ്റർ മാത്രം അകലെ ഉള്ള ചെറുദ്വീപാണി് ഗ്രിംസി. ഏകദേശം 5 ചതുരശ്രകിലോമീറ്റർ മാത്രമാണ് ഈ ഇത്തിരിക്കുഞ്ഞൻ ദ്വീപിന്റെ വലിപ്പം. ആർട്ടിക്കിൾ സർക്കിളിനകത്തെ ആകെ വാസയോഗ്യമായ സ്ഥലമാണിത്. 20 പേരെ താമസക്കാരായുള്ളൂ എന്നിരുന്നാലും ഇതിന്റെ പ്രത്യേകതകൾ കേട്ടറിഞ്ഞ് നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ഇവർക്കൊക്കെ ദ്വീപ് സന്ദർശിച്ചതിന്റെ സർട്ടിഫിക്കറ്റും നൽകുന്നു. വേനൽക്കാലത്താണ് യാത്രികർ ഇവിടെയെത്തുന്നത്. ആസമയം ടൂറിസം അല്ലാത്ത സമയങ്ങളിൽ മത്സ്യബന്ധനവുമാണ് ഇവിടുത്തകാരുടെ പ്രധാനഉപജീവനമാർഗം.
അക്കുരേരിയിൽ നിന്ന് 20 മിനിറ്റ് വിമാനത്തിലോ ഡാൽവിക്കിൽ നിന്ന് 3 മണിക്കൂർ ഫെറി യാത്രയിലോ ഈ ദ്വീപിലെത്തിച്ചേരാം.പക്ഷി നിരീക്ഷകരുടെ പറുദീസ എന്നുകൂടി അറിയപ്പെടുന്ന ദ്വീപാണ് ഇവിടം.പഫിനുകൾ, ആർട്ടിക് ടേണുകൾ, റേസർബില്ലുകൾ, ഗില്ലെമോട്ടുകൾ എന്നിവയാണ് ഇവിടെ സാധാരണയായി കാണപ്പെടുന്ന പക്ഷികൾ. ഐസ് ലാൻഡിക് ആടുകളും കുതിരകളും ദ്വീപിലെ താമസക്കാരാണ്.
അതിസുന്ദരമാണ് ഇവിടുത്തെ ദ്വീപെങ്കിലും താമസം അത്ര രസമല്ല. തണുത്തുറഞ്ഞകാലാവസ്ഥയും അതിശക്തമായ കാറ്റും ഇവിടുത്തെ ജനജീവിതത്തെ ദുസ്സഹമാക്കുന്നു. കാലാവസ്ഥ മോശമാകുമ്പോൾ ഇവിടുത്തുകാർ ദ്വീപ് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് താമസം മാറും. ദ്വീപിലെ അവസ്ഥ ശരിയായാൽ തിരികെ എത്തും. ഒരു ആശുപത്രിയോ ഡോക്ടറോ പോലീസ് സ്‌റ്റേഷനോ ഇവിടെ ഇല്ല. അടിയന്തര സാഹചര്യത്തിൽ കോസ്റ്റ് ഗാർഡും എമർജൻസി സർവ്വീസുകളും നടത്തിയെടുക്കാൻ ദ്വീപ് നിവാസികൾക്ക് പ്രത്യേക പരിശീലനം തന്നെ ലഭിച്ചിട്ടുണ്ട്.
Discussion about this post