ന്യൂഡൽഹി: കോൺഗ്രസിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല സുപ്രധാന വികസന പദ്ധതികളും കോൺഗ്രസ് സർക്കാർ നടപ്പിലാക്കാതെ താമസിപ്പിച്ചുവെന്നും, ഭരണനിർവ്വഹണത്തിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ജലസംരക്ഷണ നയങ്ങൾക്ക് രൂപം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് ബാബാസാഹെബ് അംബേദ്കർ. എന്നാൽ അദ്ദേഹത്തിന്റെ നയങ്ങളുമായി മുന്നോട്ട് പോകാൻ കോൺഗ്രസിന് പ്രയാസം ആയിരുന്നു. അദ്ദേഹത്തിന്റെ പ്രയത്‌നത്തിന്റെ ഫലമാണ് സെൻട്രൽ വാട്ടർ കമ്മീഷൻ. എന്നാൽ ഇതിന്റെ അംഗീകാരണം കോൺഗ്രസ് ഒരിക്കലും അദ്ദേഹത്തിന് നൽകില്ല.
ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പ്രവർത്തനം ആയിരുന്നു കോൺഗ്രസിന്റേത്. അധികാരം എന്നത് ജന്മാവകാശം ആണെന്ന് വിശ്വസിച്ചിരുന്ന കോൺഗ്രസ് അത് മികച്ച രീതിയിൽ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു. ആളുകൾക്ക് ഒരു ഉപകാരവുമില്ലാത്ത പദ്ധതികൾ പ്രഖ്യാപിക്കാൻ മിടുക്കരാണ് കോൺഗ്രസ്.
40 വർഷം മുൻപ് കോൺഗ്രസ് തറക്കല്ലിട്ട പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാതെ കിടക്കുന്നുണ്ട്. ഭരണവും കോൺഗ്രസും ഒരിക്കലും ഒന്നിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post