പ്രശസ്ത ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ‘ദി സാത്താനിക് വേഴ്സസ’സിന്റെ ഇന്ത്യയിലെ വില്‍പ്പനയ്‌ക്കെതിരെ പ്രതിഷേധവുമായി ര൦ഗത്തുവന്നിരിക്കുകയാണ് മുസ്ലിം സംഘടനകള്‍. പുസ്തകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരണമെന്ന് മുസ്ലിം സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നീണ്ട 36 വര്‍ഷത്തിന് ശേഷമാണ് സാത്തനിക് വേഴ്‌സസ് ഇന്ത്യൻ പുസ്തകശാലകളിലേക്ക് എത്തിപ്പെട്ടത്. നിലവില്‍ ഡല്‍ഹിയിലെ ബഹ്‌റിസണ്‍സ് ബുക്ക്‌സെല്ലേഴ്‌സില്‍ ഈ പുസ്തകം ലഭ്യമാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് ആരോപിച്ച് 1988ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് പുസ്തകത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇക്കഴിഞ്ഞ നവംബറില്‍ ‘ദി സാത്താനിക് വേഴ്സസ’സിന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് നീക്കം ചെയ്തത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. നിരോധനം സംബന്ധിച്ച വിജ്ഞാപനം നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി തങ്ങള്‍ക്ക് ബോധ്യപ്പെട്ട സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ വിലക്ക് നീക്ക൦ ചെയ്തതായി അറിയിക്കുകയായിരുന്നു.
Discussion about this post