ലോകം ഒരു കുടുംബം ആണെന്നാണ് പറയാറുള്ളത്. എന്നാൽ ഒരു ഗ്രാമം നിറച്ചും ഭാര്യമാരെയും മക്കളെയും കൊച്ചുമക്കളെയും കൊണ്ട് തട്ടി നടക്കാതെ ജീവിക്കാനവാത്ത ഒരാളുണ്ട്. കഴിക്കൻ ഉഗാണ്ടയിലാണ് ഈ ഇമ്മിണി വലിയ കുടുംബനാഥൻ ഉള്ളത്. പേര് മുസ ഹസഹ്യ. വയസ് 70. 12 ഭാര്യമാരും 102 കുട്ടികളും 578 പേരക്കുട്ടികളും അടങ്ങുന്നതാണ് മൂസയുടെ വിശാലമായ കുടുംബം.
കൃഷിക്കാരനാണ് മൂസ. 1972ലാണ് ആദ്യ വിവാഹം. കാസെറക്കും ഭാര്യക്കും അന്ന് 17 വയസ്സ്.ഒരു വർഷം കഴിഞ്ഞപ്പോൾ ആദ്യ മകൾ സാന്ദ്ര നബ്‌വിറെ പിറന്നു. കുടുംബത്തിന്റെ പൈതൃകം കാക്കാൻ കൂടുതൽ കുട്ടികൾ ഉണ്ടാകാൻ ഇനിയും വിവാഹം കഴിക്കണമെന്ന് ഉപദേശിച്ചത് സഹോദരനും സുഹൃത്തുക്കളും. 10 മുതൽ 50 വയസ്സ് വരെയുള്ളവരാണ് മക്കൾ. ഏറ്റവും പ്രായംകുറഞ്ഞ ഭാര്യക്ക് 35 വയസ്സ്. ഉഗാണ്ടയിലെ ലുസാക്കയിലെ ഒരു വലിയ ഫാമിലാണ് മൂസയും ഭാര്യമാരും കുട്ടികളും ചെറുമക്കളും താമസിക്കുന്നത്.ഉഗാണ്ടയിൽ ബഹുഭാര്യത്വം നിയമപരമായിരുന്നു. 1995 വരെ രാജ്യത്ത് ശൈശവ വിവാഹം ഔദ്യോഗികമായി നിരോധിച്ചിട്ടും ഉണ്ടായിരുന്നില്ല. അതിനാൽ വിവാഹം തുടർന്നുകൊണ്ടേയിരുന്നു.
ഭാര്യമാരെ എല്ലാവരെയും ഒരിടത്ത് താമസിപ്പിക്കുന്നതിനും മൂസയ്ക്ക് ന്യായമുണ്ട്. ഇങ്ങനെ കഴിയുന്നതിനാൽ തനിക്ക് എപ്പോഴും ഭാര്യമാരെ നിരീക്ഷിക്കാനാവും, അവർ മറ്റ് പുരുഷൻമാരോട് ഒളിച്ചോടുന്നത് തടയാനും കഴിയുമത്രേ.ഇയാളുടെ മൂത്ത കുട്ടിക്ക് ഇളയ ഭാര്യയേക്കാൾ 21 വയസ് കൂടുതലാണ്. 12 കിടപ്പുമുറികളുള്ള വീടാണ് മൂസയുടേത്.കൂടുതൽ കുട്ടികൾ ഉണ്ടാകാതിരിക്കാൻ ഭാര്യമാർ പ്രസവം നിർത്തി.
എന്നാൽ അടുത്തിടെ മൂസയുടെ രണ്ട് ഭാര്യമാർ ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയി.തന്റെ സാമ്പത്തിക നില മോശമായി തുടങ്ങിയതാണ് ഭാര്യമാർ വിട്ടുപോകാൻ കാരണമെന്നാണ് ഇയാൾ പറയുന്നത്. ഇതോടെയാണ് ഇനി കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച് ഗർഭനിരോധന ഗുളിക കഴിക്കാൻ മൂസ ഭാര്യമാരോട് ആവശ്യപ്പെട്ടത്.
‘ഭക്ഷണം കഷ്ടിച്ചേ ലഭിക്കുന്നുള്ളൂ. കുട്ടികൾക്ക് ഒരു പ്രാവശ്യമോ ചില ദിവസങ്ങളിൽ രണ്ടുതവണയോ മാത്രമേ ഭക്ഷണം കിട്ടു’ ഹസഹ്യയുടെ ഭാര്യമാരിൽ ഒരാൾ പറഞ്ഞു.തന്റെ കുട്ടികളെയും പഠിപ്പിക്കാൻ ബുദ്ധിമുട്ടുകയാണെന്നും, സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
Discussion about this post