മുംബൈ: ബോളിവുഡ് നടി ആലിയഭട്ട് ക്രിസ്തുമസ് പാർട്ടിക്കായി അണിഞ്ഞ വസ്ത്രം ചർച്ചയാകുന്നു. മകൾ രാഹാ കപൂർ, നടനും ഭർത്താവുമായ രൺബീർ കപൂർ ഭർതൃമാതാവ് നീതു കപൂർ, സഹോദരി ഷഹീൻ ഭട്ട്, അമ്മ സോണി റസ്ദാൻ എന്നിവരോടൊപ്പം താരം ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ ധരിച്ച വസ്ത്രമാണ് ഫാൻലോകത്ത് ചർച്ചയാകുന്നത്.
ഒരേസമയം സിമ്പിളും സുന്ദരവുമാണ് വസ്ത്രമെന്ന് ആരാധകർ പറയുന്നു. മിഡിഡ്രെസാണ് താരം ധരിച്ചത്. തൂവലിന്റെ ഡിസൈനും തോൾഭാഗത്ത് നൽകിയിരിക്കുന്നു. മുത്ത് കമ്മലുകളും ക്രിസ്മസ് ട്രീകളുള്ള പച്ചയും ചുവപ്പും നിറത്തിലുള്ള ഹെയർബാൻഡും ഉപയോഗിച്ച് അവൾ എതറിയൽ എൻസെംബിൾ പൂർത്തിയാക്കി. സിമ്പിൾ മേക്കപ്പാണ് ധരിച്ചത്. വസ്ത്രത്തിന്റെ വില 1.4 ലക്ഷം രൂപയാണെന്ന് അറിഞ്ഞതോടെ കുറ്റപ്പെടുത്തലുകളുമായി ആളുകളെത്തി. ഈ അരമീറ്റർ തുണിക്കാണോ ഇത്രയും പണമെന്ന് കമന്റുകളിലൂടെ ആളുകൾ പരിഹസിച്ചു. എന്നാൽ പാർട്ടി വസ്ത്രത്തിൽ ആലിയ സുന്ദരിയാണെന്ന് ആരാധകർ പലരും കുറിച്ചു.
Discussion about this post