ചെന്നൈ: രജനികാന്തുമായി കൂടിക്കാഴ്ച നടത്തി ലോക ചെസ് ചാമ്പ്യൻ ഗുകേഷ് ഡി. ക്ഷണിച്ചത് പ്രകാരം വസതിയിൽ എത്തിയായിരുന്നു രജനികാന്തുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച എന്നാണ് വിവരം. തമിഴ്‌നടൻ ശിവകാർത്തികേയനുമായു ഗുകേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.
എക്‌സിൽ ചിത്രങ്ങൾ പങ്കുവച്ചാണ് സൂപ്പർ സ്റ്റാറുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഗുകേഷ് വെളിപ്പെടുത്തിയത്. ഗുകേഷിന്റെ മാതാപിതാക്കളും ഒപ്പം ഉണ്ടായിരുന്നു. ഷാൾ അണിയിച്ച് സ്വീകരിച്ച ഗുകേഷിന് രജനികാന്ത് യോഗിയുടെ ആത്മകഥയും സമ്മാനമായി നൽകി.
കൂടിക്കാഴ്ചയ്ക്കും ക്ഷണത്തിനും നന്ദി പറയുകയാണെന്ന് ഗോകേഷ് ചിത്രത്തിനൊപ്പം ഗുകേഷ് എക്‌സിൽ കുറിച്ചു. തങ്ങൾക്കൊപ്പം സമയം ചിലവിട്ടതും ആശയങ്ങൾ പങ്കുവച്ചതും മറക്കാനാകാത്ത അനുഭവം ആയിരുന്നുവെന്നും ഗുകേഷ് കൂട്ടിച്ചേർത്തു. നിലവിൽ കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനനയിക്കുന്നത്. കറുത്ത ഷർട്ടും ലുങ്കിയും ആയിരുന്നു ഗുകേഷുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന്റെ വേഷം.
കഴിഞ്ഞ ദിവസം ആയിരുന്നു ശിവകാർത്തികേയനുമായി ഗുകേഷ് കൂടിക്കാഴ്ച നടത്തിയത്. ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആയിരുന്നു കൂടിക്കാഴ്ച.
Discussion about this post