കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന ശര്‍ക്കര ഇന്ത്യന്‍ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എന്നിരുന്നാലും, വിപണിയില്‍ വില്‍ക്കുന്ന ശര്‍ക്കര ചിലപ്പോള്‍ രാസവസ്തുക്കളോ കൃത്രിമ കളറന്റുകളോ മാലിന്യങ്ങളോ ഉപയോഗിച്ച് മായം കലര്‍ന്നേക്കാം, അത് അതിന്റെ ഗുണനിലവാരം കുറയ്ക്കുകയും ആരോഗ്യപരമായ അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം
കൃത്രിമനിറങ്ങള്‍
സ്വാഭാവികമായി ശര്‍ക്കരയുടെ നിം ബ്രൗണ്‍ അല്ലെങ്കില്‍ ഗോള്‍ഡന്‍ യെല്ലോ എന്നിവയാണ്. ഇതില്‍ കൂടുതല്‍ നിറം ഉണ്ടെന്ന് തോന്നിയാല്‍ അതില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ന്നതായി സംശയിക്കണം. ഇത് ഉറപ്പുവരുത്തുന്നതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ചെറിയ കഷണം ശര്‍ക്കര ലയിപ്പിക്കുക. പിന്നീട് അത് അടിയാന്‍ വെക്കുക. അടിഞ്ഞു കഴിഞ്ഞിട്ടും വെള്ളത്തില്‍ നല്ല നിറം അവശേഷിക്കുന്നുവെങ്കില്‍ മായമുണ്ടെന്ന് ഉറപ്പിക്കാം.
ചോക്കുപൊടി
ചോക്ക് പൊടിയോ വാഷിംഗ് സോഡയോ ഒക്കെ ശര്‍ക്കരയുടെ തൂക്കം വര്‍ധിപ്പിക്കുന്നതിനായി ചിലര്‍ ചേര്‍ക്കാറുണ്ട്. ശര്‍ക്കര സാധാരണയിലും കൂടുതല്‍ കടുപ്പമുള്ളതും പരുക്കനായതുമായി അനുഭവപ്പെട്ടാല്‍ ഈ മായമുണ്ടെന്ന് മനസ്സിലാക്കാം. ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കുക.
രുചി
രുചി വ്യത്യാസം കൊണ്ട് ശര്‍ക്കരയിലെ 80 ശതമാനം മായവും കണ്ടെത്താവുന്നതാണ്. അസിഡിക് രുചിയോ കയ്‌പോ ഒക്കെയുണ്ടെങ്കില്‍ അതില്‍ കെമിക്കലുകള്‍ ചേര്‍ന്നിട്ടുണ്ടെന്ന് സംശയിക്കാം. അത്തരത്തിലുള്ളവ ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം.
ശര്‍ക്കരയിലെ മിനുസം
ശര്‍ക്കരയ്ക്ക് തിളക്കം കിട്ടാനായി ചിലര്‍ അതില്‍ മിനറല്‍ ഓയിലുകള്‍ ചേര്‍ക്കാറുണ്ട്. നിങ്ങളുടെ കയ്യില്‍ ശര്‍ക്കരയില്‍ നിന്ന് എണ്ണമയം പറ്റുകയാണെങ്കില്‍ അതില്‍ മായമുണ്ടെന്ന് മനസ്സിലാക്കണം.
Discussion about this post