എറണാകുളം: ഒരു കാലത്ത് മലയാളികൾ ഉപയോഗിച്ചിരുന്ന ഒരേയൊരു പാത്രങ്ങളായിരുന്നു മൺപാത്രങ്ങൾ. എന്നാൽ, ആളുകളുടെ ശീലവും ജീവിതരീതിയും മാറിയതോടെ, അടുക്കളപ്പുറങ്ങളിൽ നിന്നും മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞ് അവിടെ സ്റ്റീലും അലുമിനിയവും നോൺസ്റ്റിക്കുമെല്ലാം സ്ഥാനം പിടിച്ചു. എന്നാൽ, ഇന്ന് വീണ്ടും മൺപാത്രങ്ങൾക്ക് പ്രയമേറിക്കൊണ്ടിരിക്കുകയാണ്.
ഈ പ്രതീക്ഷ കൈമുതലാക്കിക്കൊണ്ട്, പരമ്പരാഗത മൺപാത്ര നിർമാണ കുടുംബങ്ങൾ ഇക്കുറിയും മൂവാറ്റുപുഴ പുഴക്കരക്കാവിലെ ചിറപ്പുമഹോത്സവത്തിനെത്തി. കാലാമ്പൂർ കടുംപിടിയിലുള്ള വേളാർ സമുദായമാണ് ചിറപ്പുമഹോത്സവത്തിന് മൺപാത്രങ്ങളുമായി എത്തിയിരിക്കുന്നത്. ഉത്സവം തുടങ്ങുന്നതിന് മുമ്പ് തന്നെ തമിഴ്‌നാട്ടിൽ നിന്നുള്ള കൽച്ചട്ടി നിർമാണ തൊഴിലാളികളും കടുംപിടിയിൽ നിന്നുള്ള മൺപാത്ര നിർമാണ കുടുംബങ്ങളും ക്ഷേത്രപരിസരങ്ങളിൽ തമ്പടിച്ചു തുടങ്ങും. അലുമിനിയം സ്റ്റീൽ പാത്രങ്ങൾ പോലുള്ളവ മലയാളികളുടെ അടുക്കള ഭരിച്ചു തുടങ്ങിയതോടെ മൺചട്ടി വിപണി അസ്തമിച്ചിരുന്നു. കൽച്ചട്ടി നിർമാണം നിലച്ചതോടെയാണ് കറുത്ത മൺചട്ടികൾ ആ സ്ഥാനം ഏറ്റെടുത്തു തുടങ്ങിയത്.
കൂജകൾ, ചായക്കപ്പുകൾ എന്നിവ മുതൽ മൺചരാതുകൾക്ക് ഉൾപ്പെടെ ഇന്നത്തെ കാലത്ത് ഡിമാൻഡ് ഏറിത്തുടങ്ങിയിട്ടുണ്ട്. 100 മുതൽ 600 രൂപ വരെയുണ്ട് മൺകലങ്ങൾക്ക് വില. ഇത് കൂടാതെ, ടാപ്പ് ഘടിപ്പിച്ച മൺമൺകൂജകൾ, ചായകപ്പുകൾ, ജഗ്ഗുകൾ, ഉരഒളികൾ, അലങ്കാര വസ്തുക്കൾ, മൺ ചരാതുകൾ എന്നിങ്ങനെ നിരവധിയുണ്ട് വിപണിയിൽ.
ഇത്തവണ കൽചട്ടിക്ക് പകരം, കറുത്ത മൺചട്ടിക്കാണ് ആവശ്യക്കാരേറെ. ചുവന്ന ചട്ടികൾ രണ്ടാമതും ചൂളയിൽ വച്ച് കറുപ്പിച്ചെടുക്കുന്ന ഇവയ്ക്ക് ഡിമാൻഡ് കൂടാനും കാരണമുണ്ട്. കൂടുതൽ സമയം ചൂളയിൽ കിടന്നു വേവുന്നത് കൊണ്ട് തന്നെ ഇവയ്ക്ക് ബല, കൂടും.
Discussion about this post