മുംബൈ: താരിഫ് ഉയർത്തിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് വീണ്ടും ഇരുട്ടടി നൽകി ജിയോ. റീചാർജ് പ്ലാനുകളുടെ വാലിഡിറ്റിയില്ഡ മാറ്റം വരുത്തി. 19, 29 രൂപയുടെ റീചാർജ് പ്ലാനുകൾക്കാണ് മാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം ചുരുങ്ങിയ പണം കൊടുത്ത് അധിക ഡാറ്റ ലഭിക്കുന്ന ഈ പ്ലാനുകളിൽ മാറ്റം വരുത്തിയത് ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
19 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഉപഭോക്താക്കൾക്ക് 1 ജിബി ഡാറ്റയും, 29 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയും ആണ് നിലവിലെ പ്ലാനിനൊപ്പം ലഭിക്കുക. നേരത്തെ ഈ ഡാറ്റകൾക്ക് നിലവിലെ പ്ലാൻ കഴിയുന്നതുവരെ വാലിഡിറ്റി ഉണ്ടായിരുന്നു. അതായത് ഈ പ്ലാൻ റീചാർജ് ചെയ്തവർക്ക് ഡാറ്റ ഉപയോഗിച്ച് തീർന്നില്ലെങ്കിൽ റീചാർജ് പ്ലാൻ കഴിയുന്നതുവരെ ഉപയോഗിക്കാം. ദൈനംദിന ഡാറ്റ തീരുന്ന അവസരങ്ങളിൽ ഈ അധിക ഡാറ്റ വലിയ ഉപകാരം ആയിരുന്നു. എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ല.
ജിയോയുടെ പുതിയ നയം പ്രകാരം ഇനി മുതൽ 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ 24 മണിക്കൂർ നേരത്തേയ്ക്ക് മാത്രമാണ് വാലിഡിറ്റി ഉണ്ടാകുക. 29 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ 48 മണിക്കൂർ നേരത്തേയ്ക്ക് ഉപയോഗിക്കാം. ഡാറ്റ മിച്ചമുണ്ടെങ്കിലും വാലിഡിറ്റി തീരുന്നതോടെ ഉപയോഗിക്കാൻ കഴിയാതെ നഷ്ടം ആകുന്നു. മറ്റൊരു ദിവസം ദൈനംദിന ഡാറ്റ തീർന്നാൽ പിന്നീട് വീണ്ടും ഈ ഡാറ്റ പാക്കുകൾ റീചാർജ് ചെയ്യേണ്ട സാഹചര്യം വരുന്നു.
അടുത്തിടെ അംബാനിയുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം എന്നാണ് നിഗമനം.
Discussion about this post