അല്ലു അർജുൻ നായകനായ പുഷ്പ സിനിമയുടെ രണ്ട് ഭാഗങ്ങളും പുറത്തുവന്നു കഴിഞ്ഞു. രണ്ട് ഭാഗങ്ങൾക്കും വലിയ പ്രേഷക പ്രീതിയും ആണ് ലഭിച്ചത്. രക്തചന്ദനം വിറ്റ് കോടികൾ സമ്പാദിയ്ക്കുന്ന നായകന്റെ കഥയാണ് സിനിമകൾ പറയുന്നത്. 1500 കോടി രൂപയാണ് ബിസിനസാണ് നായകൻ ചെയ്യുന്നത്. സ്വർണം പോലെ വലിയ മൂല്യമുള്ള വസ്തുവാണ് രക്തചന്ദനം എന്ന ചിന്ത സിനിമ ആളുകളിൽ ഉയർത്തുന്നുണ്ട്. എന്നാൽ സിനിമയിൽ പറയുന്നത് പോലെ രക്തചന്ദനം ഇത്തരത്തിൽ വിൽപ്പന നടത്താൻ കഴിയുമോ?. ആർക്കൊക്കെ രക്ത ചന്ദനം വാങ്ങാം?.
വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് രക്തചന്ദനം. അതുകൊണ്ട് തന്നെ അനുമതിയില്ലാതെ ഇത് മുറിയ്ക്കുന്നതും വിൽപ്പന നടത്തുന്നതും കുറ്റകരമാണ്. രക്തചന്ദനത്തിന്റെ വിൽപ്പനയ്ക്ക് നിയന്ത്രണം ഉണ്ട്. സർക്കാർ അംഗീകരിച്ച ചില സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ അനുമതിയുള്ളത്.
ആന്ധ്രാപ്രദേശിലെ റായലസീമ പ്രദേശത്താണ് രക്തചന്ദനം ധാരാളമായി ഉള്ളത്. ആന്ധ്രാപ്രദേശ് സർക്കാരിനാണ് ഇതിന്റെ വിൽപ്പനയ്ക്ക് അധികാരം ഉള്ളത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ രക്തചന്ദനം കാര്യമായി വിറ്റഴിച്ച് നേട്ടമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കൊറോണ വ്യാപനത്തിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ഇതുവരെ 1 ടൺ രക്തചന്ദനം പോലും വിറ്റഴിക്കാൻ കഴിയുന്നില്ലെന്നാണ് വിവരം. രക്തചന്ദനം വിറ്റ് ഇതുവരെ 1600 കോടി രൂപ മാത്രമാണ് സർക്കാരിന് അന്താരാഷ്ട്ര വിപണിയിൽ നിന്നും നേടാൻ കഴിഞ്ഞത്.
ഈ വർഷം 905 ടൺ രക്തചന്ദനം അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഒരു ടൺ പോലും വിറ്റഴിക്കാൻക കഴിഞ്ഞില്ല. ആയുർവേദ മരുന്ന്, സുഗന്ധ തൈലങ്ങൾ എന്നിവ നിർമ്മിക്കാൻ വേണ്ടി മാത്രമാണ് രക്തചന്ദനം ഉപയോഗിക്കാറുള്ളത്. രക്തചന്ദനത്തിന്റെ ഗുണമേന്മയെ എ, ബി, സി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇതിൽ എ കാറ്റഗറി രക്തചന്ദനം ടണ്ണിന് വെറും 75 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക.
Discussion about this post