പഴങ്ങള്‍ മിക്കവര്‍ക്കും ജ്യൂസ് ആക്കി കഴിക്കുന്നതിനോടാണ് താല്‍പര്യം. എന്നാല്‍ പലതരം പഴങ്ങള്‍ ഒന്നിച്ച് ജ്യൂസാക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തന്നെ ഈ ശീലം വഴിവെക്കുമത്രേ. ഏതൊക്കെ പഴങ്ങളാണ് ഇത്തരത്തില്‍ ഒന്നിച്ച് ജ്യൂസാക്കാന്‍ പാടില്ലാത്തതെന്ന മുന്നറിയിപ്പ് അവര്‍ നല്‍കുന്നുണ്ട്.
ഓറഞ്ചും വാഴപ്പഴവും
ഇത് രണ്ടും ഒന്നിച്ച് ജ്യൂസ് അടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും ഓറഞ്ചിന് അസിഡിക് സ്വഭാവമാണുള്ളത്. അത് പഴവുമായി ചേരുമ്പോള്‍ ബ്ലോട്ടിംഗ് സംഭവിക്കാം.
ആപ്പിളും ഓറഞ്ചും
ഇവയും വിരുദ്ധമായ പഴവര്‍ഗ്ഗങ്ങളാണ്. ഇവ ഒന്നിച്ച് ജ്യൂസ് അടിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കും. വയറില്‍ വലിയ അസ്വസ്ഥകള്‍ക്കും ഈ ഭക്ഷണം കാരണമായിത്തീരും.
തണ്ണിമത്തനും വാഴപ്പഴവും
വേനല്‍ക്കാലത്ത് ഇവ രണ്ടും കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും എന്നാല്‍ ഒന്നിച്ച് ജ്യൂസാക്കുന്നത് ദഹനപ്രശ്‌നത്തിലേക്ക് നയിക്കും,
പൈനാപ്പിളും മാമ്പഴവും
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലേന്‍ എന്ന എന്‍സൈം മാമ്പഴവുമായി പ്രതികരിച്ച് പലതരം അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. ഇത് തലക്കറക്കം ഛര്‍ദ്ദി എന്നിവയ്ക്ക് വഴിവെക്കുന്നു.
Discussion about this post