ശ്രീനഗർ: കടുത്ത തണുപ്പിനെ തുടർന്ന് ആളുകളിൽ ഹൃദയാഘാതം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിർദ്ദേശങ്ങളുമായി ഡോക്ടർമാർ. ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം ഡോക്ടർമാരാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വളരെ കരുതലോ ഈ തണുപ്പ് കാലം തള്ളി നീക്കണം എന്ന് ഡോക്ടർമാർ അറിയിച്ചു.
അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ജേണലിൽ പുറത്തുവിട്ട പഠനങ്ങൾ പ്രകാരം ശൈത്യകാലത്ത് 10 മില്യൺ ആളുകൾക്ക് വൈകല്യങ്ങൾ സംഭവിക്കുന്നുണ്ട്. 5 ലക്ഷം ആളുകൾ താപനിലയിലെ കുറവിനെ തുടർന്ന് മരിക്കുന്നുണ്ട്. മൈനർ, മേജർ ഹാർട്ട് അറ്റാക്കിന് തണുപ്പുനിറഞ്ഞ കാലാവസ്ഥ കാരണം ആകും. രക്തക്കുഴലുകൾ ചുരുങ്ങുന്നതാണ് ഇതിന് കാരണം. രക്തയോട്ടം കുറയുകയും രക്തക്കുഴലുകളിൽ സമ്മർദ്ദം അനുഭവപ്പെടുകയും ഈ കാലത്ത് ചെയ്യും. ഇതാണ് ഹൃദയാഘാതത്തിലേക്ക് വഴിമാറുന്നതെന്ന് ്െമഡിക്കൽ കോളേജിലെ ഹൃദ്രോഗവിഭാഗം വ്യക്തമാക്കി.
ശൈത്യം ശ്വാസന സംബന്ധമായ അസുഖങ്ങൾക്കും അണുബാധകൾക്കും കാരണം ആയേക്കും. തണുപ്പിന് പുറമേ വായുമലിനീകരണവും ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ പരമാവധി ശൈത്യകാലങ്ങളിൽ വീടിനുള്ളിൽ കഴിയാൻ ശ്രമിക്കണം. വീടുകൾക്കുള്ളിൽ താപനില നിലനിർത്തുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കുക. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ വേണം ധരിക്കാൻ. പുറത്തിറങ്ങുമ്പോൾ തൊപ്പി, ഗ്ലൗസുകൾ, പാദരക്ഷകൾ എന്നിവ ധരിക്കുക. പരമാവധി വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടാൻ ശ്രമിക്കണം.
തണുത്ത കാലാവസ്ഥയിൽ വ്യായാമം ചെയ്യുന്നത് ഹൃദയാഘാത സാദ്ധ്യത വർദ്ധിപ്പിക്കും. അതുകൊണ്ട് വീടിനകത്ത് വ്യായാമം ചെയ്യുക. കഠിനാധ്വാനം ചെയ്യുന്നതും ഒഴിവാക്കണം. അതുകൊണ്ട് അധ്വാനമുള്ള ജോലികൾക്ക് പോകുന്നവർ ആവശ്യമുള്ള മുൻകരുതൽ സ്വീകരിക്കണം. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഭക്ഷണങ്ങൾ കഴിക്കണം എന്നും ഹൃദ്രോഗവിഭാഗം നിർദ്ദേശിച്ചു.
Discussion about this post