ഗ്രാമീണ വേഷങ്ങൾ മാത്രം ചെയ്ത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് അനു സിത്താര. മോഡേണ്‍ കഥാപാത്രങ്ങളോടു നോ പറയാറുള്ള താരം കൂടിയാണ് അനു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അനുവിന് ലഭിച്ചിട്ടുണ്ട്.
പ്രണയവിവാഹത്തെക്കുറിച്ചും, ഫാമിലി സപ്പോര്‍ട്ടിനെക്കുറിച്ചും നടി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അനു സിതാര.
കൊച്ചിയില്‍ വന്ന് സെറ്റിലായിക്കൂടേ എന്ന് തന്നോടെല്ലാവരും ചോദിക്കാറുണ്ട് എന്ന് നടി പറയുന്നു. തനിക്കെപ്പോഴും തന്റെ നാട്ടില്‍ തന്നെ നില്‍ക്കാനാണ് ഇഷ്ടം. തന്റെ വീടും ചുറ്റുപാടുമൊക്കെത്തന്നെയാണ് ഇതിന് പ്രധാന കാരണം എന്നും അനു പറയുന്നു.
വീട്ടില്‍ നിറയെ മരങ്ങളും ചെടികളുമൊക്കെയുണ്ട്. പല നിറത്തിലുള്ള പൂക്കളുമുണ്ട്. വിഷ്ണുവേട്ടനും ഞാനും മാത്രമല്ല ഇവിടെ വേറെയും താമസക്കാരുണ്ട്. പല തരം കിളികളെ കാണാറുണ്ട് ഇവിടെ. മിക്ക ദിവസവും ഉണരുന്നത് ഇവരുടെ ശബ്ദം കേട്ടാണ്. ഞങ്ങളുടെ കുളത്തില്‍ ഇഷ്ടം പോലെ മീനുകളുണ്ട്.
ഞങ്ങളുടെ സ്ഥലത്ത് കുറച്ച് വാഴയൊക്കെ വെച്ചിട്ടുണ്ട്. ജൈവ വളങ്ങളൊക്കെയാണ് ഉപയോഗിക്കുന്നത്. പൈനാപ്പിളും ചക്കയും, മാങ്ങയും, പേരക്കയുമൊക്കെയായി കുറേ മരങ്ങളുണ്ട്. തോട്ടത്തില്‍ പച്ചക്കറി കൃഷിയുമുണ്ട്’- അനു പറഞ്ഞു. ഇതിന്റെ എല്ലാം വീഡിയോ താരം കാണിച്ചിട്ടുണ്ട്.
Discussion about this post