ഒട്ടാവ: ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു. ശനിയാഴ്ച കാനഡയിലെ നോവ സ്കോട്ടിയയിലെ ഹാലിഫാക്സ് വിമാനത്താവളത്തിലാണ് സംഭവം. എയര്‍ കാനഡയുടെ വിമാനത്തിനാണ് തീപിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ക്ക് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ന്യൂഫൗണ്ട്‌ലാൻഡിലെ സെന്‍റ് ജോൺസിൽ നിന്നാണ് പിഎഎൽ എയർലൈൻസ് ഓപ്പറേറ്റ് ചെയ്യുന്ന എയർ കാനഡ 2259 വിമാനം എത്തിയത്. ലാൻഡിംഗ് ഗിയറിലെ തകരാർ ആണ് തീപിടിത്തത്തിന് കാരണം. ഇതോടെ, വിമാനത്തിന്‍റെ ഒരു ഭാഗത്തേക്ക് തീ പടരുകയായിരുന്നു.
എമര്‍ജന്‍സി സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി വിമാനത്തിലെ തീയണച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ വലിയ ശബ്ദം കേട്ടതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ ഹാലിഫാക്സ് എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചിട്ടു.
Discussion about this post