കൊച്ചി: ധീരുഭായ് അംബാനിയുടെ 92-ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്കായി വമ്പന്‍ ട്രീറ്റുമായി റിലയൻസ് ഗ്രൂപ്പ്. കേരളത്തിലെ 229 വിദ്യാർത്ഥികൾക്ക് ആണ് അംബാനി റിലയൻസ് ഫൗണ്ടേഷന്റെ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പ് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച പത്ത് ലക്ഷം അപേക്ഷകളിൽ നിന്ന് 5000 വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്
വിദ്യാർത്ഥികൾക്കായുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്കോളർഷിപ്പ് പദ്ധതിയാണ് അംബാനി റിലയൻസ് ഫൗണ്ടേഷന്റെ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പ്. അഭിരുചി പരീക്ഷയിലെ പ്രകടനവും 12-ാം ക്ലാസിലെ മാർക്കും അടിസ്ഥാനപ്പെടുത്തി ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ഇതുവഴി ഗ്രാൻ്റ് ലഭിക്കുക. സ്കോളർഷിപ്പിന് അര്‍ഹരായ എല്ലാ വിദ്യാർത്ഥികളുടെയും വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയായിരുന്നു.
റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകയും ഫൗണ്ടറും നിത അംബാനിയാണ്. അംബാനി ഗ്രൂപ്പിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാം മുന്നോട്ട് പോവുന്നത് നിത അംബാനിയുടെ നേതൃത്വത്തിലാണ്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50000 സ്കോളർഷിപ്പ് നല്‍കുമെന്ന് ആണ് നിത അംബാനിയുടെ പ്രഖ്യാപനം.
Discussion about this post