കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും കിരാത നിയമങ്ങളുമായി താലിബാൻ. സ്ത്രീകൾ പെരുമാറുന്ന സ്ഥലങ്ങൾ കാണുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. സ്ത്രീകളെ സ്വന്തം വീട്ടിലുള്ളവർ അല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. സംഭവത്തിൽ സർക്കാരിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്.
ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് താലിബാൻ പുറപ്പെടുവിച്ചിച്ചത്. സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന അടുക്കള, വീട്ടുമുറ്റം, കിണർ തുടങ്ങിയ ഭാഗങ്ങൾ മറ്റുള്ളവർ കാണുന്ന തരത്തിലുള്ള നിർമ്മാണം പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്. ജനലുകൾ പോലും നിർമ്മിയ്ക്കാൻ പാടില്ല. അടുക്കളയിലും മുറ്റത്തുമെല്ലാം സ്ത്രീകൾ പണിയെടുക്കുന്നത് മറ്റുള്ളവർ കാണുന്നത് അശ്ലീലമാണെന്നാണ് താലിബാൻ നിലപാട്.
താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സോഷ്യൽ മീഡിയയിലൂടെയാണ് നിരോധനത്തിനുള്ള കാരണം വ്യക്തമാക്കിയത്. അടുക്കള, മുറ്റം എന്നിവിടങ്ങൾ പണിയെടുക്കുന്നതും കിണറ്റിൽ നിന്നും വെള്ളം കൊണ്ടുവരുന്നതും മറ്റുള്ളവർ കാണുന്നത് അശ്ലീലം ആണെന്ന് മുജാഹിദ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ ഭാഗങ്ങൾ പുറത്ത് കാണുന്ന തരത്തിലുള്ള നിർമ്മാണങ്ങൾ നടക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശം ഉണ്ട്.
അടുത്തിടെ ഒരു സ്ത്രീയുടെ ശബ്ദം മറ്റൊരു സ്ത്രീ കേൾക്കരുതെന്ന തരത്തിൽ താലിബാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഉത്തരവുമായി താലിബാൻ രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post