ശാസ്ത്രലോകത്തിന് എന്നും അത്ഭുതമാണ് ബ്ലാക്ക് മൂൺ പ്രതിഭാസം. ബ്ലാക്ക് മൂൺ എന്ന് കേൾക്കുമ്പോൾ തന്നെ എന്തോ വലിയ നിഗൂഡതയൊളിപ്പിച്ച ഒന്നാണെന്നാണ് എല്ലാവരും കരുതുക. യഥാർത്ഥത്തിൽ ഒരേ കലണ്ടർ മാസത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ അമാവാസിയെയാണ് ബ്ലാക്ക് മൂൺ എന്ന് വിളിക്കുന്നത്.
ഇന്ത്യയിൽ ഇന്ന് പുലർച്ചെ 3.57ന് ബ്ലാക്ക് മൂൺ ദൃശ്യമായിരുന്നു. അമേരിക്കയിൽ തിങ്കളാഴ്ച ബ്ലാക്ക് മൂൺ ദൃശ്യമായിരുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഭൂഗണ്ഡങ്ങളിലും
ഇന്ന് ബ്ലാക്ക് മൂൺ ദൃശ്യമായി.
സൂര്യനും ചന്ദ്രനും ഒരേ രേഖാംശരേഖയിൽ എത്തുകയും അതിന്റെ ഫലമായി ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ നഗ്ന നേത്രങ്ങൾ കൊണ്ട് ചന്ദ്രനെ കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്നതിനെയാണ് ബ്ലാക്ക് മൂൺ എന്ന് വിളിക്കുന്നത്. വർഷത്തിൽ ശരാശരി 29.5 ദിവസമാണ് ചന്ദ്രന് വേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ, ചില സന്ദർഭങ്ങളിൽ ഒരേ മാസത്തിൽ തന്നെ രണ്ട് അമാവാസികൾ ഉണ്ടാവാറുണ്ട്. ഇതിനെയാണ് ബ്ലാക്ക് മൂൺ എന്ന് വിളിക്കുന്നത്.
ആകാശത്തെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വിദൂര താരാപഥങ്ങളെയും നിരീക്ഷിക്കാനുള്ള മികച്ച അവസരമാണ് ബ്ലാക്ക് മൂൺ. ബ്ലാക്ക് മൂൺ ദിവസം വ്യാഴം , ശുക്രൻ, എന്നീ ഗ്രഹങ്ങളെ കൂടുതൽ വ്യക്തതയോടെ ബൈനോക്കുലറിലൂടെയോ ടെലിസ്‌കോപ്പിലൂടെയോ കാണാനാവും.













Discussion about this post