ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ഭാരതരത്‌ന നൽകണമെന്ന പ്രമേയം പാസാക്കിയിരിക്കുകയാണ് തെലങ്കാന നിയമസഭ. എന്നാൽ ഇതിന് പിന്നാലെ, ദേശീയ തലസ്ഥാനത്ത് മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനും സ്മാരകം സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ഭാരത രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ ടി രാമറാവു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിക്ക് നരസിംഹ റാവുവിനോടുള്ള അനിഷ്ടം കാരണം മരണത്തിന് ശേഷം പോലും അപമാനിക്കപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി നരസിംഹറാവു. 1991 ലെ ഇന്ത്യൻ സാമ്പത്തിക നവോഥാനത്തിന് വേണ്ടി മൻമോഹൻ സിംഗിനെ ആഭ്യന്തര മന്ത്രി ആക്കിയത് നരസിംഹ റാവുവിന്റെ തീരുമാന പ്രകാരമാണ്.
ഡോ. മൻമോഹൻ സിംഗ് മികച്ച സാമ്പത്തിക വിദഗ്ധനായിരുന്നു. അതേസമയം ഇന്ത്യയെ മാന്യമായി സേവിക്കുകയും കാര്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചെയ്ത ശക്തനായ പ്രധാനമന്ത്രി ആയിരിന്നു നരസിംഹ റാവു .
നിർഭാഗ്യവശാൽ, ദേശീയ തലസ്ഥാനത്ത് സ്മാരകമില്ലാത്ത ഒരേയൊരു അന്തരിച്ച പ്രധാനമന്ത്രി അദ്ദേഹം മാത്രമാണ്. പി വി നരസിംഹ റാവുവിനെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാരും നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും അദ്ദേഹത്തിന് സ്മാരകം സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പി വി നരസിംഹറാവുവിനെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ കാരണങ്ങൾ മൂലം സംസ്ഥാന സർക്കാർ ഒഴിവാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “അദ്ദേഹം തെലങ്കാനയിൽ നിന്നുള്ള മണ്ണിൻ്റെ മകനാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനായി അവർ ചെയ്യുന്ന കാര്യങ്ങൾക്കൊപ്പം ഈ ആവശ്യം കേന്ദ്ര സർക്കാർ ശ്രദ്ധിക്കുകയും ഒരു സ്മാരകം സ്ഥാപിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” കെ ടി രാമ റാവു പറഞ്ഞു.
Discussion about this post