മേപ്പാടി:വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾ ദേഹാസ്വാസ്ഥ്യം. 14 കുട്ടികളെ മേപ്പാടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടർമാരും രക്ഷിതാക്കളും വ്യക്തമാക്കി.
മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ് കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മിഠായി കഴിച്ചതിന് ശേഷമാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ക്ലാസിലെ ഒരു കുട്ടിയുടെ ജന്മദിനത്തിന് നൽകിയ നൽകിയ മിഠായി കഴിച്ചതിന് ശേഷമായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് വാങ്ങിയ മിഠായി ആണ് ക്ലാസിൽ വിതരണം ചെയ്ത്. മിഠായിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
Discussion about this post