മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന് വിമർശനം. സിനിമയെയും കലയെയും കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വീക്ഷണങ്ങളെ പ്രശംസിച്ചതിനാണ് താരം വിമർശനം നേരിടുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടാത്തിനും താരത്തിന് നേരെ വിമർശനം ഉയരുന്നുണ്ട്.
ഈ വർഷത്തെ അവസാന മൻ കി ബാത് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിൽ സിനിമയെക്കുറിച്ചും കലയെക്കുറിച്ചും പ്രധാനമന്ത്രി ചില നിർണായക വീക്ഷണങ്ങൾ പങ്കുവച്ചിരുന്നു. ഇതിന് പുറമേ വേവ്‌സ് (വേൾഡ് ഓഡിയോ വിഷ്വൽ എന്റർടൈയ്ൻമെന്റ്) ഉച്ചകോടിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. ഇതിനെയെല്ലാമാണ് ഷാരൂഖ് ഖാൻ പ്രശംസിച്ചത്.
നമ്മുടെ രാജ്യത്ത് നടക്കുന്ന വേവ്‌സ് ഉച്ചകോടിയെ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നമ്മുടെ മേഖലയെ ആഘോഷിക്കാൻ ലഭിച്ച അവസരം ആണ് ഇത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സിനിമ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പുറം ലോകത്തെ അറിയിക്കാനും ഇത് നല്ലതാണ്. എല്ലാറ്റിനും ഉപരി. കഴിവുള്ളവരെയും അവരുടെ കഴിവിനെയും രാജ്യം തിരിച്ചറിയുന്ന നിമിഷം കൂടിയായിരിക്കും ഇതെന്നുമാണ് ഷാരൂഖ് ഖാൻ പറഞ്ഞത്. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ ഇതിന് പിന്നാലെ ഒരു വിഭാഗം വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു.
മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ മരണത്തിൽ ഷാരൂഖ് അനുശോചിച്ചില്ല. എന്നാൽ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നു. ഇത് ശരിയെല്ലാണ് ഇവർ പറയുന്നത്. ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണം എന്നും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post