ന്യൂഡൽഹി: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പാർട്ടിയിലേക്ക് ക്ഷണിച്ചവർക്ക് ഗർഭനിരോധന ഉറയും ഒആർഎസ് പൊടിയും നൽകിയ പബിനെതിരെ പരാതി. പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പബിനെതിരെ യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് ന്യൂയർ പാർട്ടിയിലേക്ക് ബബ് മാനേജ്‌മെന്റ് ആളുകളെ ക്ഷണിച്ചത്. ക്ഷണം അറിയിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പം ഒരു പാക്കറ്റ് ഗർഭനിരോധന ഉറയും ഒആർഎസ് ലായനിയുടെ പൊടിയും നൽകുകയായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാറിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പബ് മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
ഞങ്ങൾ പബുകൾക്കോ നൈറ്റ് ലൈഫിനോ എതിരല്ല. എന്നാൽ ഇത്തരം മാർക്കറ്റിംഗ് തന്ത്രങ്ങൾ പൂനെ നഗരത്തിന്റെ സംസ്‌കാരത്തിന് യോജിച്ചത് അല്ല. അതുകൊണ്ട് പബ് മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറുന്നു. പരാതിയിൽ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടിയിലേക്ക് പബ് മാനേജ്‌മെന്റി ക്ഷണിച്ചവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
Discussion about this post