ജീവിതം എന്നത് വർഷങ്ങൾ നീളുന്ന ഒരു യാത്രയാണ്. ഈ യാത്രയിൽ ധാരാളം ആളുകളെ നാം കണ്ടുമുട്ടും. ഇവരിൽ ചിലർ നമുക്ക് സന്തോഷം നൽകും. എന്നാൽ മറ്റ് ചിലർ ആകട്ടെ നമ്മെ ചില പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടാകും കടന്ന് പോകുക. ചിലർ ചതിയ്ക്കും. മറ്റൊരാളാൽ ചതിയ്ക്കപ്പെടുക എന്നത് വളരെ വേദന നിറഞ്ഞ അനുഭവം ആണ്. ഇതിലൂടെ ജീവിതം പോലും കൈവിട്ട് പോയവർ നമുക്ക് ചുറ്റും ഉണ്ടാകും. എല്ലായ്‌പ്പോഴും ഇത്തരം ചതിയന്മാരിൽ നിന്നും അകലംപാലിക്കുകയാണ് ഏറ്റവും നല്ലത്.
എന്നാൽ പലർക്കും കൂടെ നിൽക്കുന്നയാളുടെ ചതി മനസിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. നമ്മുടെ കൂടെയുള്ളത് ചതിയന്മാർ ആണോ എന്ന് തിരിച്ചറിയാൻ ഈ അഞ്ച് ലക്ഷണങ്ങൾ അവർക്ക് ഉണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.
ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവർ നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ അവരെ കരുതിയിരിക്കണം. നിങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ഇത് തുടർച്ചയായി ചെയ്യുന്നുണ്ടെങ്കിൽ അത് കണ്ടില്ലെന്ന് നടിക്കരുത്. ഇവരിൽ നിന്നും അകലം പാലിക്കുകയും വേണം.
സ്വന്തം വാക്കിലും തീരുമാനത്തിലും ഉറച്ച് നിൽക്കാത്തവർ ജീവിതത്തിൽ നിന്നും അകറ്റി നിർത്തേണ്ടവർ ആണ്. ഇത്തരക്കാർക്ക് ആരോടും ഒന്നിനോടും ആത്മാർത്ഥത ഉണ്ടാകില്ല. നിങ്ങളോടും അത് അങ്ങിനെ തന്നെ. അതുകൊണ്ട് ഇത്തരക്കാരോട് സൗഹൃദം പുലർത്താതിരിക്കുകയാണ് ഉചിതം.
ചില സാഹചര്യത്തിൽ നമുക്ക് എല്ലാവർക്കും കള്ളം പറയേണ്ടതായി വന്നിട്ടുണ്ടാകും. എന്നാൽ തുടർച്ചയായി കള്ളങ്ങൾ പറയുന്നവരെ കരുതിയിരിക്കണം. വിശ്വസിക്കാൻ കഴിയാത്തവരാണ് ഇക്കൂട്ടർ. അതുകൊണ്ട് തന്നെ നിങ്ങൾ ചതിയിൽ പെടാൻ സാദ്ധ്യതയുണ്ട്.
എല്ലായ്‌പ്പോഴും മറ്റുള്ളവരെ കുറ്റം പറയുന്ന ആളുകളെ ജീവിതത്തിൽ നിന്നും നാം മാറ്റി നിർത്തണം. കാരണം നാളെ ഇവർ നിങ്ങളുടെ കുറ്റവും ഇതുപോലെ പറഞ്ഞ് നടന്നേക്കാം. ഇക്കൂട്ടർ നമ്മുടെ ജീവിതത്തിലേക്ക് നെഗറ്റിവിറ്റി മാത്രമാണ് പകർന്ന് നൽകുക. സ്വാർത്ഥതയുള്ള ആളുകൾക്ക് ജീവിതത്തിൽ സ്ഥാനം നൽകാതിരിക്കുന്നതാണ് ഉചിതം. കാരണം ഇക്കൂട്ടരെക്കൊണ്ട് ആരുടെയും ജീവിതത്തിൽ പ്രത്യേകിച്ച് കാര്യമില്ല.
Discussion about this post