വാഷിംഗ്ടൺ: അമേരിക്കയിൽ പുതുവർഷാഘോഷത്തിനിടെ യുഎസിൽ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണം നടത്തിയ ഷംസുദ് ദിൻ ജബ്ബാർ മുൻ സൈനികനാണെന്നാണ് വിവരം. പുലർച്ചെ 3.15നാണ് ന്യൂ ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിന്റെ ഹൃദയഭാഗത്തുള്ള ബർബോൺ തെരുവിലെ ജനക്കൂട്ടത്തിന് നേരെ പിക്ക് അപ്പ് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു.
അമേരിക്കൻ പൗരനും ടെക്‌സാസ് സ്വദേശിയുമായ ഷംസുദ് ദിൻ ജബ്ബാർ ആണ് ആക്രമണം നടത്തിയത്.അമേരിക്കൻ സൈന്യത്തിൽ വിവിധ ജോലികൾ ചെയ്തുവന്നിരുന്നയാളാണ് ഷംസുദ് ദിൻ ജബ്ബാർ. 2009 ഫെബ്രുവരി മുതൽ 2010 ജനുവരി വരെ അഫ്ഗാനിസ്ഥാനിലും ഇയാൾ സേവനമനുഷ്ടിച്ചിരുന്നു. ജോർജ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റംസിൽ ബിരുദം നേടിയ ആളാണ് ഇയാൾ. 2012ലായിരുന്നു ഷംസുദ് ദിൻ ജബ്ബാറിന്റെ ആദ്യവിവാഹം. ഇയാൾ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ആ ബന്ധം 2017 മുതൽ 2022 വരെയാണ് നീണ്ടുനിന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസിലും ഇയാൾ വ്യാപൃതനായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ട്രാഫിക് നിയമലംഘനം, മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടിരുന്നു.
ഇയാളിൽ നിന്ന് തോക്കുകളും പെപ് ബോംബുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഐഎസിന്റെ പതാകയും ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തിൽ നിന്ന് കണ്ടെടുത്തു.
Discussion about this post