മുംബൈ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഏറെ കൗതുകമാണ്. അതുകൊണ്ട് തന്നെ അംബാനി കുടുംബത്തിൽ നിന്നും പുറത്ത് വരുന്ന ഓരോ വാത്തയും ഏറെ വൈറലാവാറുമുണ്ട്. ലോകം മുഴുവൻ കൊണ്ടാടിയ കല്യാണ മാമാങ്കമായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും.
കോടികൾ ചിലവാക്കിയുള്ള വിവാഹമായിരുന്നു നടന്നത്. കോടികൾ വിലപിടിപ്പുള്ള സമ്മാനങ്ങളും അംബാനി കുടുംബത്തിലെ ഇളയ മരുമകൾക്ക് നൽകിയിരുന്നു. ഈ സമ്മാനങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ.. നിത അംബാനി തന്റെ മൂത്ത മകനായ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മെത്തയ്ക്ക് നൽകിയ സമ്മാനത്തിന്റെ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
451 കോടി വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ് ആണ് തന്റെ മൂത്ത മരുമകൾക്കുള്ള സ്‌നേഹ സമ്മാനമായി നിത അംബാനി നൽകിയത്. പ്രശസ്ത ആഡംബര ആഭരണ ബ്രാൻഡായ മൗവാദിന്റെ നെക്ലേസ് ആണ് സമ്മാനം.
ഓരോ വിശേഷങ്ങൾക്കും അംബാന കുടുംബം തന്റെ മരുമക്കൾക്ക് ഏറെ മൂല്യമുള്ള സമ്മാനങ്ങളാണ് നൽകാറുള്ളത്. മുകേഷ് അംബാനിയ്ക്കും നിത അംബാനിക്കും തന്റെ മരുമക്കളോടുള്ള സ്‌നേഹം പിലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകുറുണ്ട്.
അംബാനി തങ്ങളുടെ ഇളയ മരുമകൾക്ക് നൽകിയ സമ്മാനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2022 ഏപ്രിലിൽ മുകേഷ് അംബാനിയും നിത അംബാനിയും ചേർന്ന് രാധിക മെർച്ചന്റിനും അനന്തിനും 640 കോടി വിലയുള്ള വില്ലയാണ് സമ്മാനിച്ചത്. ദുബായിലെ പാം ജുമൈറയിലെ ഈ ബീച്ച് ഫ്രണ്ട് വില്ലക്ക് 3000 അടി വിസ്തീർണമാണുള്ളത്. പത്ത് മുറികളും 70 മീറ്റർ അകലത്തിലുള്ള സ്വകാര്യ ബീച്ചും ഈ വില്ലയിലുണ്ടായിരുന്നു. 2007 നിത അംബാനിയുടെ ജന്മദിനത്തിന് പ്രൈവറ്റ് ജെറ്റ് ആണ് സമ്മാനിച്ചത്. 240 കോടി വിലമതിപ്പുള്ള എ319 എന്ന ജെറ്റായിരുന്നു സമ്മാനം.
Discussion about this post