ലണ്ടൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ ഏറ്റവും കൂടുതൽ സ്വത്ത് കൈവശം വച്ചിരിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ.മുൻനിര ലണ്ടൻ പ്രോപ്പർട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ബ്രിട്ടീഷുകാരെ കടത്തിവെട്ടി ലണ്ടനിലെ ഏറ്റവും വലിയ സ്വത്ത് ഉടമകളായി ഇന്ത്യക്കാർ മാറിയതായി വ്യക്തമാക്കുന്നത്. തലമുറകളായി യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ താമസക്കാർ, പ്രവാസികൾ (എൻആർഐ), വിദേശ നിക്ഷേപകർ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി താമസം മാറ്റുന്നവർ എന്നിങ്ങനെ ലണ്ടനിൽ പ്രോപ്പർട്ടി വാങ്ങുന്ന ഇന്ത്യക്കാരെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
ഇന്ത്യക്കാർ കഴിഞ്ഞാൽ, വസ്തു ഉടമകളുടെ ഏറ്റവും വലിയ ഗ്രൂപ്പുകൾ ‘ഇംഗ്ലീഷുകാരും പാകിസ്താനികളും’ ആണ്, ഇന്ത്യക്കാർ അപ്പാർട്ടുമെന്റുകളും വീടുകളും വാങ്ങുന്നതിനായി 30 മില്യണിനും 47 മില്യണിനും ഇടയിൽ നിക്ഷേപിക്കുന്നതായി റിപ്പോർട്ടിലുണ്ട്. ഇത് പുറത്ത് വന്നതിന് പിന്നാലെ ബ്രിട്ടീഷുകാർ പണ്ട് ചെയ്തതിന്റെ കർമ്മഫലമാണിതെന്ന് നെറ്റിസൺസ് പരിഹസിച്ചു. ഇന്ത്യക്കാരുടെ ആഗോള ശക്തിയെ പ്രകീർത്തിച്ചും ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ആഞ്ഞടിച്ചും നിരവധി പേർ രംഗത്തെത്തി. നിങ്ങളെ തിരികെ കോളനിയാക്കുന്നത് സൂക്ഷിച്ചോളൂ എന്നാണ് ഒരാൾ കുറിച്ചത്.
‘ഒരിക്കൽ അവർ ലോകത്തിന്റെ പകുതിയുടെ ഉടമസ്ഥതയിലായിരുന്നു, ഇപ്പോൾ ലണ്ടന്റെ പകുതിയിൽ താഴെ മാത്രമാണ് അവർക്കുള്ളത്,’ ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.ഇത് വെറും കർമ്മമാണ്… ബ്രിട്ടീഷുകാർ 200 വർഷമായി ഇന്ത്യയെ നിയമവിരുദ്ധമായി സ്വന്തമാക്കി, ഇപ്പോൾ ഇന്ത്യക്കാർ ബ്രിട്ടനെ നിയമപരമായി സ്വന്തമാക്കുന്നു, അതും തികച്ചും മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തിലാണ്,’ മറ്റൊരു ഉപയോക്താവ് പറഞ്ഞു.ബ്രിട്ടീഷ് മ്യൂസിയത്തിലെ 90 ശതമാനം വസ്തുക്കളും ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് മോഷ്ടിച്ചതാണെന്നും പ്രതികരണം ഉയരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 45 ട്രില്യൺ മൂല്യമുള്ള സ്വത്ത് ബ്രിട്ടീഷ് തിരികെ നൽകണമെന്നും ആവശ്യം ഉയർന്നു.
Discussion about this post